ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പതിയെ ഫോം കണ്ടത്താൻ ശ്രമിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പ്ലേ ഓഫ് ലക്ഷ്യമാക്കി മുന്നേറുകയാണ്. അതേസമയം ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ കൊണ്ടുവരാനുള്ള നീക്കങ്ങളും ബ്ലാസ്റ്റേഴ്‌സ് ഭാഗത്തു നിന്നുമുണ്ട്.

നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റ് പ്രകാരം ഒഡിഷ എഫ്സിയുടെ പരിശീലകനായ സെർജിയോ ലോബേര അടുത്ത സീസൺ മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പരിശീലകനായ ചുമതലയേൽക്കും.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ഫോറിൻ താരമുൾപ്പടെ കൊമ്പന്മാർ തിരിച്ചെത്തി, ഇനി തകർക്കും🔥

സെർജിയോ ലോബേര കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ എത്തുകയാണെങ്കിൽ കൂടെ ഒരുപിടി മികച്ച താരങ്ങളെ കൂടി അദ്ദേഹം കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടത്തും.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ വീഴ്ച കാണാൻ കാത്തിരുന്ന എതിരാളികളെ അത്ഭുതപ്പെടുത്തിയ പോരാളികൾ🔥

സെർജിയോ ലോബേരക്കൊപ്പം വിദേശ സൂപ്പർതാരമായ ഹ്യൂഗോ ബൗമസിനെയും കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കും. ലോബേരക്ക്‌ കീഴിൽ ഐഎസ്എൽ ടീമുകളിൽ കളിച്ചിട്ടുള്ള സൂപ്പർതാരത്തിനെ ബ്ലാസ്റ്റേഴ്‌സ് കൊണ്ടുവരാൻ ഒരുങ്ങുന്നതും ലോബേരയുടെ നിർദ്ദേശപ്രകാരമാണ്.

Also Read –  സച്ചിന് പകരം കിടിലൻ സൈനിങ് നടത്തണമെന്ന് ആരാധകർ, ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പുറത്തേക്ക്👀