ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിൽ എത്തിക്കാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയിൽ നിന്നും നിരവധി താരങ്ങളാണ് ടീം വിട്ടു പോകുന്നത്.
വിദേശ താരം ഉൾപ്പെടെ നിരവധി താരങ്ങൾ ടീം വിട്ടുപോകുമ്പോഴും താരങ്ങളെ കൊണ്ടുവരാൻ ശ്രമങ്ങൾ നടത്തുന്ന ബ്ലാസ്റ്റേഴ്സിന് സൈനിങ് പൂർത്തിയാക്കുവാൻ കഴിയുന്നില്ല.
Also Read – സച്ചിന് പകരം കിടിലൻ സൈനിങ് നടത്തണമെന്ന് ആരാധകർ, ബ്ലാസ്റ്റേഴ്‌സ് ഗോൾകീപ്പർ പുറത്തേക്ക്👀
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് മറ്റൊരു സൂപ്പർ താരം കൂടി ടീം വിടുന്നതായി ക്ലബ് ഒഫീഷ്യലി പ്രഖ്യാപിച്ചു. കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സഹലിനു പകരക്കാരനായി കൊണ്ടുവന്ന ഇന്ത്യൻ ഡിഫൻസീവ് താരം പ്രീതം കോട്ടാലാണ് ടീം വിട്ടത്.
Also Read – ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ആഗ്രഹിച്ച ഫോറിൻ സൈനിങ് വരുന്നു🔥കൊണ്ടുവരുന്നത് അപ്കമിങ് ആശാൻ😍
ക്ലബ്ബും താരവും തമ്മിൽ പരസ്പര ധാരണയോടെ കരാർ അവസാനിപ്പിക്കുന്നുവെന്ന് കേരള ബ്ലാസ്റ്റേഴ്സ് ഒഫീഷ്യലി അറിയിച്ചു. ഇന്ത്യൻ സൂപ്പർ ലീഗിൽ കളിച്ച് പരിചയസമ്പത്തുള്ള പ്രീതം കോട്ടാൽ നിലവിൽ പുതിയ ക്ലബ്ബുകൾ തേടുകയാണ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ തകർപ്പൻ ഫോറിൻ സൈനിങ് സെലെക്ഷന് പിന്നിൽ ഇതാണ്😍ട്രാൻസ്ഫർ റൂമർ..