ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ട്രാൻസ്ഫർ മാർക്കറ്റിൽ പുതിയ താരങ്ങൾക്ക് വേണ്ടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ക്ലബ്ബിൽ നിന്നും താരങ്ങൾ കൊഴിഞ്ഞുപോകുന്നുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മോഹന്‍ ബഗാനിൽ നിന്നും കൊണ്ടുവന്ന പ്രതിരോധ താരമായ പ്രീതം കോട്ടാലിനെ ടീമിൽ നിന്നും ഒഴിവാക്കുന്നതായി കേരള ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചിരുന്നു. വളരെയധികം പ്രതീക്ഷയോടെ കൊണ്ടുവന്ന താരത്തിനെയാണ് ബ്ലാസ്റ്റേഴ്‌സ് കൈവിടുന്നത്.
Also Read – സെർജിയോ ലോബേര ടു കേരള ബ്ലാസ്റ്റേഴ്‌സ്?🔥ട്രാൻസ്ഫറിൽ ഒരു ട്വിസ്റ്റ് ഉണ്ട്..
ബ്ലാസ്റ്റേഴ്സിന്റെ മലയാളി സൂപ്പർ താരമായ സഹൽ അബ്ദുസമദിന് പകരമായാണ് കേരള ബ്ലാസ്റ്റേഴ്‌സ് പ്രീതം കോട്ടലിനെ കൊണ്ടുവന്നത്. ഈയൊരു സ്വാപ് ഡീൽ ബ്ലാസ്റ്റേഴ്‌സ് മണ്ടത്തരമാണെന്ന് അന്ന് ആരാധകർ വിശേഷിപ്പിച്ചിരുന്നു.
Also Read – ബ്ലാസ്റ്റേഴ്സിന്റെ പ്രധാനപ്പെട്ട മറ്റൊരു താരം കൂടി പടിയിറങ്ങുന്നു, അമ്പരപ്പോടെ ആരാധകർ..
ഇപ്പോൾ സഹലിന് പകരമായി കൊണ്ടുവന്ന പ്രീതം കൊട്ടാലിനെയും ബ്ലാസ്റ്റേഴ്‌സ് ഒഴിവാക്കി, ടീമിൽ ഇപ്പോൾ സഹലുമില്ല. ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിന്റെയും മോശം സ്കൗട്ട്ടിങ് ടീമിന്റെയും കഴിവ്കേട് തെളിയിക്കുന്നതിലൊന്നാണ് ഈ ട്രാൻസ്ഫറുകൾ.
Also Read – അൽവാരോയും ഡയസും സഹലുമെല്ലാം പോയതിന് പ്രധാന കാരണം ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀കാരണം ഇതാ..