ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ തങ്ങളുടെ ആദ്യത്തെ സൈനിംഗ് പൂർത്തിയാക്കിയിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.
വിന്റർ ട്രാൻസ്ഫർ വിൻഡോയിലൂടെ ഇന്ത്യൻ താരങ്ങളെ പ്രധാനമായും ലക്ഷ്യം വെക്കുമ്പോൾ കേരള ബ്ലാസ്റ്റേഴ്സ് ആദ്യം പൂർത്തിയാക്കിയത് വിദേശ സൈനിങ്ങാണ്. മോണ്ടിനെഗ്രോയിൽ നിന്നുമുള്ള മുപ്പതുകാരനായ ഡിഫൻസീവ് മിഡ്‌ഫീൽഡറുടെ സൈനിങ് ആണ് പൂർത്തിയാക്കിയതായി ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലി പ്രഖ്യാപിച്ചത്.
Also Read – നായകൻ ലൂണയും ടീമും ഫാൻസിനെതിരെ മുഖം തിരിച്ചപ്പോൾ അയാൾ മാത്രം അത് ചെയ്തില്ല🥹💛വീഡിയോ കാണാം..
ഹംഗേറിയൻ ലീഗിൽ കളിക്കുന്ന ദുസാൻ ലഗേറ്ററിനെ ട്രാൻസ്ഫർ ഫീ നൽകിയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ സീസണിലേക്ക് വേണ്ടി സ്വന്തമാക്കിയത്. ട്രാൻസ്ഫർ വിൻഡോ തുറന്നത് മുതൽ കേരള ബ്ലാസ്റ്റേഴ്സ് പുതിയ വിദേശ താരത്തിനായി രംഗത്ത് ഉണ്ടെന്ന് ട്രാൻസ്ഫർ റൂമറുകൾ പുറത്തുവന്നിരുന്നു.
Also Read – പ്ലേഓഫ് കളിക്കാൻ ബ്ലാസ്റ്റേഴ്‌സ് വരുന്നു മക്കളെ😍🔥എതിരാളികളെ മലർത്തിയടിക്കുവാൻ അധികം ദൂരമൊന്നും ഇനിയില്ല..
തുടർച്ചയായ തോൽവികൾ നേരിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി ടീമിനെ ശക്തമാക്കാനാണ് കേരള ബ്ലാസ്റ്റേഴ്സ് ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നത്.
Also Read – കൊച്ചിയിലെ നിർണ്ണായക മത്സരത്തിൽ സൂപ്പർതാരം കളിക്കില്ലെന്ന് ഉറപ്പായി, കാരണം ഇതാണ്..