ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ പ്ലേ ഓഫ്
സ്ഥാനത്തിന് വേണ്ടി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ്സി കഴിഞ്ഞ രണ്ട് മത്സരങ്ങളിലും വിജയം ആവർത്തിച്ചുകൊണ്ട് പ്രതീക്ഷകളുമായി മുന്നോട്ടുപോവുകയാണ്.

കഴിഞ്ഞ രണ്ടു മത്സരങ്ങളിൽ വിജയിച്ചതോടെ പോയിന്റ് ടേബിളിലും കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക്  കാര്യമായ മുന്നേറ്റങ്ങൾ നേടിയെടുക്കാൻ കഴിഞ്ഞിട്ടുണ്ട്. പോയന്റ് ടേബിളിൽ 16മത്സരങ്ങളിൽ നിന്നും 20 പോയന്റുകൾ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി നിലവിൽ എട്ടാം സ്ഥാനത്താണ്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ പുതിയ സൈനിങ്  കൊച്ചിയിൽ ഗംഭീരപ്രകടനം, മുംബൈ സിറ്റിയിൽ നിന്നും ബ്ലാസ്റ്റേഴ്‌സിലേക്ക്😍🔥

പോയിന്റ് ടേബിളിൽ അഞ്ചാം സ്ഥാനത്തുള്ള നോർത്ത് ഈസ്റ്റ് യുണൈറ്റഡ് 24 പോയിന്റുകൾ ആണുള്ളത്. അടുത്ത മത്സരത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡിനെ കൊച്ചിയിൽ വച്ച് പരാജയപ്പെടുത്തുവാനായാൽ ബ്ലാസ്റ്റേഴ്സിന് പ്ലേഓഫ് പ്രതീക്ഷകൾ വീണ്ടും ഉയർത്തുവാനാവും.

Also Read –  ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നുമൊരു കിടിലൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കിയിട്ടുണ്ട്😍🔥

കൂടാതെ തൊട്ടുമുന്നിലുള്ള ഒഡിഷ എഫ്സി, മുംബൈ സിറ്റി ടീമുകളുമായും ബ്ലാസ്റ്റേഴ്സിന് നേരിയ പോയന്റ് വ്യത്യാസമാണുള്ളത്. ലീഗിൽ ശേഷിക്കുന്ന മത്സരങ്ങളിൽ വളരെ നന്നായി മുന്നോട്ടു പോവുകയാണെങ്കിൽ തുടർച്ചയായി നാലാമത്തെ സീസണിലും പ്ലേഓഫ് കളിക്കുവാൻ ബ്ലാസ്റ്റേഴ്സിന് കഴിയും.

Also Read –  ബ്ലാസ്റ്റേഴ്‌സ് ഫാൻസിന് ഭീഷണി👀 പോലീസിനെ ഉപയോഗിച്ച് മാനേജ്മെന്റ് ഒളിയമ്പുകൾ🥲