ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്തമാസം നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടിയുള്ള ഒരുക്കങ്ങൾ ആരംഭിക്കുകയാണ്.
അതേസമയം മുഖ്യപരിശീലകനെ ഇതുവരെയും ടീമിലേക്ക് കൊണ്ടുവരാൻ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് കഴിഞ്ഞിട്ടില്ല. മൈകൽ സ്റ്റാറെയെ പുറത്താക്കി മാസങ്ങൾ പിന്നിട്ടു കഴിഞ്ഞിട്ടും ഇതുവരെയും സ്ഥിരകരാറിൽ ഒരു പരിശീലകൻ ബ്ലാസ്റ്റേഴ്സിലെത്തിയിട്ടില്ല.
നിരവധി പരിശീലകന്മാരുമായി ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ റൂമറുകൾ പുറത്തുവരുന്നുണ്ട്. ഐ എസ് എൽ പരിചയസമ്പത്തുള്ള സ്പാനിഷ് പരിശീലകനായ അന്റോണിയോ ലോപസ് ഹബാസിനെ സൈൻ ചെയ്യുവാൻ ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെന്നാണ് കൊൽക്കത്തൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
കൊൽക്കത്തയിൽ വെച്ച് നിലവിലെ ഇന്റർകാശിയുടെ പരിശീലകനായ ഹബാസുമായി ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തിയെന്നാണ് റിപ്പോർട്ടുകൾ. ഐ എസ് എലിൽ കൊൽക്കത്ത, മോഹൻ ബഗാൻ എന്നിവരെ ഒരുപാട് പരിശീലിപ്പിച്ചിട്ടുള്ള ഹബാസിനു ഐ എസ് എലിലേക്ക് തിരിച്ചുവരാൻ താല്പര്യമുണ്ട്.
കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ പുതിയ പരിശീലകനായി ഹബാസിനെ മാനേജ്മെന്റ് കൊണ്ടുവരുമോയെന്നത് കാത്തിരുന്നു കാണാം. ഷോർട് ലിസ്റ്റിലെ ബാക്കിയുള്ള പരിശീലകന്മാരുടെ സാധ്യതകൾ കൂടി പരിശോധിച്ചതിന് ശേഷം മാത്രമായിരിക്കും ബ്ലാസ്റ്റേഴ്‌സ് ഫൈനൽ തീരുമാനങ്ങൾ എടുക്കുകയുള്ളൂ.
Also Read – കിടിലൻ ഫോറിൻ സൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്സ് ഒരുങ്ങി👀🔥സൂപ്പർതാരത്തിനെ ഒഴിവാക്കുന്നു..
Aavesham CLUB: Powering Passion