ഇന്ത്യൻ സൂപ്പർ ലീഗിന്റെ 11മത്തെ സീസണിൽ കിരീടം നേടാൻ ആവാതെ പോയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ കാര്യമായി മാറ്റങ്ങൾക്ക് ഒരുങ്ങുകയാണ്. പുതിയ പരിശീലകനെ തേടിയുള്ള ബ്ലാസ്റ്റേഴ്‌സ് നീക്കങ്ങൾ നടക്കുന്നുണ്ട്.
ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിന് ശേഷമുള്ള സൂപ്പർ കപ്പ് ടൂർണമെന്റിന് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ഇപ്പോഴും തങ്ങളുടെ മുഖ്യ പരിശീലകനെ സ്വന്തമാക്കിയിട്ടില്ല.
ഐ എസ് എൽ സീസണിന് മധ്യഭാഗത്ത് വെച്ച് സ്വീഡിഷ് പരിശീലകനായ മൈകൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താൽക്കാലിക പരിശീലകന്മാരെ നിയമിച്ചാണ് സീസൺ പൂർത്തിയാക്കിയത്.
അതേസമയം നിലവിൽ ചില പരിശീലകന്മാരുടെ പേരുകൾ കേരള ബ്ലാസ്റ്റേഴ്സുമായി ട്രാൻസ്ഫർ റൂമറുകളിലുണ്ട്. എന്തായാലും നിലവിൽ പുറത്തുവരുന്ന അപ്ഡേറ്റുകൾ പ്രകാരം ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ കപ്പിനുള്ള ക്യാമ്പ് തുടങ്ങുന്നതിനോടൊപ്പം പുതിയ പരിശീലകൻ ബ്ലാസ്റ്റേഴ്സിൽ എത്തും. മാർച്ച് 24 ന് മുൻപായി ബ്ലാസ്റ്റേഴ്സ് പുതിയ പരിശീലകനെ സ്വന്തമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.