ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിച്ചതോടെ പ്ലേഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് ഇന്ത്യൻ ഫുട്ബോളിന്റെ സീസണിലെ സൂപ്പർ കപ്പ് ടൂർണമെന്റ് കൂടി ബാക്കിയുണ്ട്.
ക്ലബ്ബിന്റെ ചരിത്രത്തിൽ ആദ്യത്തെ ട്രോഫി സ്വന്തമാക്കാൻ ആഗ്രഹിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ക്ക് ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റ് കിരീടം നേടാനുള്ള അവസരം നൽകുന്നുണ്ട്.
അടുത്തമാസം ഒഡിഷയിൽ വെച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് വേണ്ടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരങ്ങൾ നിലവിൽ വിശ്രമം എടുക്കുകയാണ്. സൂപ്പർ കപ്പ് ടൂർണമെന്റിനു മുന്നോടിയായി മാർച്ച് 24ന് കേരള ബ്ലാസ്റ്റേഴ്‌സ് ക്യാമ്പ് ആരംഭിക്കും.
ആരാധകർക്ക് നിരാശ നൽകിയ ഐ എസ് എൽ സീസണിന് ശേഷം കിരീടം നേടാനുള്ള ആഗ്രഹത്തിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സൂപ്പർ കപ്പിനായി ഒരുങ്ങുന്നത്.