ഇന്ത്യൻ സൂപ്പർ ലീഗിനെ ഈ സീസൺ അവസാനിച്ചതോടെ ട്രാൻസ്ഫർ മാർക്കറ്റിൽ നിന്നും പുതുതാരങ്ങളെ തേടിയുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്.
അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും താരങ്ങൾ പുറത്തുപോകുമെന്ന് ട്രാൻസ്ഫർ റൂമറുകൾ വരുന്നുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയിൽ നിന്നും കഴിഞ്ഞ സീസണിൽ പുറത്തേക്ക് പോയ മലയാളി താരമായ രാഹുൽ കെ പി ക്ക് പകരക്കാരനെ ഇതുവരെ ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നിട്ടില്ല.
സൂപ്പർ താരത്തിന് പകരക്കാരനായി കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മുംബൈ സിറ്റിയുടെ ബിപിൻ സിങ്ങിനെ സ്വന്തമാക്കാൻ നേരത്തെ മുതൽ ട്രാൻസ്ഫർ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
ഐ എസ് എൽ സീസൺ അവസാനിച്ചതോടെ ബിപിൻ സിങ്ങിനെ സ്വന്തമാക്കാനുള്ള ബ്ലാസ്റ്റേഴ്‌സ് ശ്രമങ്ങൾ വീണ്ടും ആരംഭിച്ചു കഴിഞ്ഞു. 30കാരനായ ഈ താരത്തിനെ സ്വന്തമാക്കുന്നത് വഴി രാഹുലിന്റെ പകരക്കാരനായും ടീമിനെ ശക്തിപ്പെടുത്തുവാനും കഴിയുമെന്നാണ് ബ്ലാസ്റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്. ട്രാൻസ്ഫർ റിപ്പോർട്ടുകൾ പ്രകാരം ബിപിൻ സിങ്ങിനെ സ്വന്തമാക്കുന്നതിനരികിലാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി.