ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഇപ്പോൾ തന്നെ ഒരുക്കങ്ങൾ ആരംഭിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിന്റെ ട്രാൻസ്ഫർ കാര്യങ്ങളിൽ വലിയ രീതിയിലുള്ള മാറ്റങ്ങൾ സ്വീകരിക്കാനാണ് ഒരുങ്ങുന്നത്.
മൂന്ന് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിച്ച് തുടർച്ചയായി പ്ലേ ഓഫ് യോഗ്യത നേടിക്കൊടുത്ത സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിചിനെ പുറത്താക്കി മൈകൽ സ്റ്റാറെയെ പുതിയ പരിശീലകനായി തിരഞ്ഞെടുത്ത കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് പിന്നീട് വിജയങ്ങൾ തുടർച്ചയായി നേടാനായില്ല.
എന്തായാലും പുതിയ പരിശീലകനെ സ്വന്തമാക്കാൻ ശ്രമങ്ങൾ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കുറച്ചു പരിശീലകന്മാരെ ഷോർട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇറ്റാലിയൻ പരിശീലകനായ ജിനോ ലെറ്റിയും മുൻ ബ്ലാസ്റ്റേഴ്‌സ് പരിശീലകനായ ഇവാൻ വുകമനോവിചും ഷോർട് ലിസ്റ്റിലുണ്ട്.
കൂടാതെ ഐ എസ് എലിൽ പരിചയസമ്പത്തുള്ള ആൽബർട് റോക്ക, ഡെസ് ബക്കിങ്ഹാം, അന്റോണിയോ ഹബാസ്, സെർജിയോ ലോബേര, മോളീന തുടങ്ങിയവരെയാണ് ബ്ലാസ്റ്റേഴ്‌സ് ഷോർട്ട് ലിസ്റ്റ് ചെയ്തത്.
എന്നാൽ ഈ പരിശീലകന്മാരെ സ്വന്തമാക്കാൻ വേണ്ടി നടത്തുന്ന ട്രാൻസ്ഫർ നീക്കങ്ങളും ചർച്ചകളും അനുസരിച്ചായിരിക്കും കേരള ബ്ലാസ്റ്റേഴ്‌സ് പുതിയ പരിശീലകനെ സൈൻ ചെയുക. മികച്ച ഓഫറുകൾ നൽകിയാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് മികച്ച കോച്ചിനെ ലഭിക്കുകയുള്ളൂ.