ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ടീമിനെ തയ്യാറാക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിൽ ഇത്തവണ നിരവധി താരങ്ങൾക്ക് വേണ്ടിയാണ് നീക്കങ്ങൾ നടത്താൻ ഒരുങ്ങുന്നത്.
ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് ടീമിൽ കളിക്കുന്ന ഒരുപാട് താരങ്ങൾ വരുന്ന ട്രാൻസ്ഫർ വിൻഡോയിലൂടെ പുറത്തു പോകുമെന്നതിനാൽ പകരം പുതിയ താരങ്ങളെ കൊണ്ടുവരുന്നത് ബ്ലാസ്റ്റേഴ്സിന് മുന്നിൽ വലിയൊരു ജോലിയാണ്.
കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ മോണ്ടിനെഗ്രോ വിദേശ താരമായ മിലോസ് ഡ്രിൻസിച്ചിനെയും നേരത്തെ മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിന്നും ഒഴിവാക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിരുന്നു.
ഈ കഴിഞ്ഞ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ മിലോസിന് പകരം പുതിയൊരു വിദേശ ഡിഫൻഡറേ കൊണ്ടുവരാനുള്ള ശ്രമങ്ങൾ ബ്ലാസ്റ്റേഴ്സിന്റെ ഭാഗത്തുനിന്നും ഉണ്ടായി. എന്നാൽ ജനുവരി ട്രാൻസ്ഫർ വിൻഡോ അവസാനിച്ചതിനാൽ പിന്നീട് ഈ ഡീൽ നടന്നില്ല.
ഇപ്പോഴിതാ ഈ ചർച്ചകൾ വീണ്ടും പുനരാരംഭിച്ചിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിന്റെ മോണ്ടിനെഗ്രോ താരമായ മിലോസിന് പകരം പുതിയൊരു വിദേശ ഡിഫെൻസീവ് താരത്തിനെ വരുന്ന സീസണിൽ ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ കാണാനായേക്കും.