Uncategorized

ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റണം.!! കലിപ്പടക്കി കപ്പടിക്കാൻ ആശാൻ റെഡിയാണ്🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി മികച്ച ടീമിനെ അണിനിരത്തി അടുത്ത സീസണിൽ ക്ലബ്ബിന് ചരിത്രത്തിലെ ആദ്യത്തെ ട്രോഫി സ്വന്തമാക്കാനാണ് ആഗ്രഹിക്കുന്നത്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെഈ കഴിഞ്ഞ സീസണിൽ  മോശം ഫോമിൽ പ്രകടനം നടത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എൽ പോയിന്റ് ടേബിളിൽ ആദ്യ ആറു സ്ഥാനങ്ങളിൽ പോലും ഇടം നേടാനാവാതെ പ്ലേ ഓഫ് പോലും കാണാതെയാണ് പുറത്തായത്.

Also Read  –  ഇവാൻ ആശാനെയും സ്റ്റാറെയും  ഒഴിവാക്കിയ മാനേജ്മെന്റിന്റെ ചതികുഴി ഇതാണ്…

ഈ സീസണിലെ ബ്ലാസ്റ്റേഴ്സിനായി കാഴ്ച വെച്ച പ്രകടനത്തിൽ താരങ്ങൾ നിരാശരാണെന്നും ഈ താരങ്ങളെ അടുത്ത സീസണിലേക്ക് മികച്ച ഫോമിൽ തയ്യാറാക്കണം എന്നുള്ള ആഗ്രഹം പങ്കുവെച്ചിരിക്കുകയാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ പുതിയ പരിശീലകൻ.

Also Read  –  കരോലീസിനെ പുറത്താക്കാനുള്ള തീരുമാനം പിൻവലിച്ചോ? ഉത്തരം പറയാതെ മാനേജ്മെന്റ്👀

കേരള ബ്ലാസ്റ്റേഴ്സ് താരങ്ങളുടെ മെന്റാലിറ്റി മാറ്റിയെടുക്കുവാൻ താൻ ആഗ്രഹിക്കുന്നുണ്ടെന്ന് ഡേവിഡ് കറ്റാല പറഞ്ഞു. കൂടാതെ ചില താരങ്ങൾ ഈ സീസണിലെ പ്രകടനത്തിൽ നിരാശരാണ്, പക്ഷെ നമ്മൾ അവരെ കഴിയുന്നത്ര മുന്നോട്ട് വളർത്തിയെടുക്കേണ്ടതുണ്ടെന്നും ഡേവിഡ് ആശാൻ കൂട്ടിച്ചേർത്തു.

Also Read  –  ബ്ലാസ്റ്റേഴ്സിലെത്തുമെന്ന് കരുതിയ ഫോറിൻ താരങ്ങൾ ക്ലബ്ബ് വിട്ടു👀ഇതിലും മികച്ച അവസരം ഇനി കിട്ടില്ല🔥

മൂന്ന് സീസണുകളിൽ പ്ലേ ഓഫ് സ്ഥാനം തുടർച്ചയായി സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സിയാണ് ഈ കഴിഞ്ഞ സീസണിൽ അതുപോലും ലഭിക്കാതെ പുറത്തായത്. പുതിയ സീസണിലേക്ക് കാലെടുത്തു വെക്കുന്ന ഡേവിഡ് കറ്റാലക്ക് വെല്ലുവിളികൾ എറെയാണ് മുന്നിലുള്ളത്.

Also Read  –  അൽവാരോയും ഡയസും ദിമിയുമെല്ലാം പോവാൻ കാരണം മാനേജ്മെന്റ് തന്നെ👀ഏറ്റവും വലിയ പ്രശ്നം ഇതാണ്..