indian super league

ബ്ലാസ്റ്റേഴ്‌സ് വിട്ടതിന് പിന്നാലെ കണ്ടകശനി, വിദേശ സൂപ്പർതാരം പുറത്തേക്ക്..

കേരള ബ്ലാസ്റ്റേഴ്സിൽ മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന വിദേശ സൂപ്പർതാരം ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം ഫോം ഔട്ടായി പോവുകയാണ്, ബ്ലാസ്റ്റേഴ്സിന്റെ പ്രധാന താരമായിരുന്ന ഈ വിദേശതാരത്തിന് നിലവിൽ കളിക്കുന്ന ക്ലബ്ബിൽ തിളങ്ങാനാവുന്നില്ല.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേ ഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി  തുടർച്ചയായ സീസണിന് ശേഷമാണ് ഐ എസ് എൽ പ്ലേ ഓഫ് കാണാതെ പുറത്താവുന്നത്.

കഴിഞ്ഞ രണ്ട് സീസണിലും ടീമിന്റെ പ്രധാന ഗോൾസ്കോററായി മുന്നോട്ട് നയിച്ച ഗ്രീക്ക് സൂപ്പർതാരം ദിമിത്രിയോസ് ഡയമന്റാകോസ്  ഈ സീസണിൽ എതിരാളികളായ ഈസ്റ്റ് ബംഗാളിന് വേണ്ടിയാണ് കളിച്ചത്.

Also Read-  ബ്ലാസ്റ്റേഴ്സിനെ വെട്ടാനായി കാത്തിരിക്കുന്നത് ചില്ലറക്കാരല്ല, അത്ര എളുപ്പമല്ല കാര്യങ്ങൾ?

ബ്ലാസ്റ്റേഴ്സിനായി ആദ്യ സീസണിൽ പത്തു ഗോളുകൾ നേടിയ ദിമി രണ്ടാം സീസണിൽ 13 ഗോളുകളും സ്വന്തമാക്കി. എന്നാൽ കേരള ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം ഐ എസ് എലിൽ മോശം ഫോമിലേക്ക് ദിമി വീണുപോയി.

Also Read-  ഫോറിൻ സൈനിങ് ഉൾപ്പെടെ രണ്ട് കിടിലൻ താരങ്ങളെ ഫ്രീയായി തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്??

ഈ സീസണിൽ ഈസ്റ്റ്‌ ബംഗാളിന് വേണ്ടി  വെറും നാലു ഗോളുകൾ മാത്രമാണ് ദിമിത്രിയോസ് നേടിയത്. കൂടാതെ ടീമിന്റെ പ്രധാന ഇലവനിലും സ്ഥാനം സംശയമായ ദിമിത്രിയോസിനെ അടുത്ത സീസണിൽ ഈസ്റ്റ്‌ ബംഗാൾ നിലനിർത്താൻ സാധ്യതയില്ല.

Also Read-  ഫോറിൻ സൈനിങ് ഉൾപ്പെടെ രണ്ട് കിടിലൻ താരങ്ങളെ ഫ്രീയായി തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്??