Uncategorized

ഫോറിൻ സൈനിങ് ഉൾപ്പെടെ രണ്ട് കിടിലൻ താരങ്ങളെ ഫ്രീയായി തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിലേക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ മാർക്കറ്റിലൂടെ പുതിയ താരങ്ങളെ തേടി ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേഓഫ് കാണാതെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അടുത്ത സീസണിന് മുന്നോടിയായി ടീമിനെ ശക്തമാക്കി തിരിച്ചുവരാനുള്ള ഒരുക്കങ്ങളിലാണ്.

പുതിയ താരങ്ങളെ ടീമിൽ എത്തിച്ചുകൊണ്ട്  മികച്ച ട്രാൻസ്ഫർ സൈനിങ്ങുകൾ പൂർത്തിയാക്കാനുള്ള ആഗ്രഹവും കേരള ബ്ലാസ്റ്റേഴ്സിന് ഉണ്ട്. നിലവിൽ ഐ എസ് എൽ കളിക്കുന്ന  താരങ്ങൾക്ക് വേണ്ടി ബ്ലാസ്റ്റേഴ്സ് ട്രാൻസ്ഫർ നീക്കങ്ങൾ തുടരുന്നുണ്ട്.

Also Read-  പ്ലേഓഫിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് വേണ്ടാ!! ഇങ്ങനെയാവണം ബ്ലാസ്റ്റേഴ്‌സ്👀

ചെന്നൈയിൻ എഫ് സി യുടെ  വിദേശ അറ്റാക്ക് മിഡ്ഫീൽഡർ  കോനോർ ഷീൽഡ്സിനെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഓഫറുകൾ നൽകിയതായാണ് ട്രാൻസ്ഫർ റിപ്പോർട്ടുകൾ. ബ്ലാസ്റ്റേഴ്സിനെ കൂടാതെ മറ്റു രണ്ടു ക്ലബ്ബുകൾ കൂടി ഓഫറുകൾ മുന്നോട്ടു വച്ചിട്ടുണ്ട്.

Also Read-  കിടിലൻ ഫോറിൻ സൈനിങ് തൂക്കാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിന് ബംഗ്ലൂരു പണി നൽകുന്നു..

ഈ വിദേശ താരത്തിനെ കൂടാതെ മുംബൈ സിറ്റി എഫ്സിയുടെ ഇന്ത്യൻ താരമായ ബിപിൻ സിംഗിനെ സ്വന്തമാക്കാനുള്ള ട്രാൻസ്ഫർ നീക്കങ്ങളും ബ്ലാസ്റ്റേഴ്സ് തുടരുകയാണ്. ഈ രണ്ടു താരങ്ങളുടെയും കരാർ ഈ സീസൺ അവസാനത്തോടെ അവസാനിക്കുന്നതിനാൽ ഫ്രീ ട്രാൻസ്ഫറിലൂടെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്സിന്റെ പദ്ധതികൾ.

Also Read-  ബ്ലാസ്റ്റേഴ്സിനെ വെട്ടാനായി കാത്തിരിക്കുന്നത് ചില്ലറക്കാരല്ല, അത്ര എളുപ്പമല്ല കാര്യങ്ങൾ👀