ഇന്ത്യൻ ഫുട്ബോളിലെ ഈ സീസണിൽ ഇന്ത്യൻ സൂപ്പർ ലീഗിൽ നിന്നും നേരത്തെ പുറത്തായ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഒഡീഷ്യയിൽ വച്ച് നടക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിന് വേണ്ടി നിലവിൽ കൊച്ചിയിൽ പരിശീലനം നടത്തുകയാണ്.
ഏപ്രിൽ 20ന് ഒഡിഷയിലെ കലിംഗ സ്റ്റേഡിയത്തിൽ വെച്ചു ആരംഭിക്കുന്ന സൂപ്പർ കപ്പ് ടൂർണമെന്റിൽ സീനിയർ ടീമിനെ അണിനിരത്തുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഉദ്ഘാടന മത്സരത്തിൽ നേരിടുന്നത് കൊൽക്കത്തയിൽ നിന്നുമുള്ള ഈസ്റ്റ് ബംഗാളിനെയാണ്.
Also Read – എതിരാളികളുടെ മടയിൽ കേറി കിടിലൻ വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥 https://aaveshamclub.com/kerala-blasters-isl-season-transfer-updates-signing-kbfc/
പ്രീക്വാർട്ടർ ഫൈനലിൽ ഈസ്റ്റ് ബംഗാളിനെ നേരിടുന്ന ബ്ലാസ്റ്റേഴ്സിന് മത്സരം വിജയിച്ചാൽ ക്വാർട്ടർ ഫൈനലിലേക്ക് മുന്നേറാൻ കഴിയും. തോൽവിയാണ് ഫലമെങ്കിൽ ബ്ലാസ്റ്റേഴ്‌സ് പുറത്താവും.
Also Read – പ്ലേഓഫിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് വേണ്ടാ!! ഇങ്ങനെയാവണം ബ്ലാസ്റ്റേഴ്‌സ്👀 https://aaveshamclub.com/kerala-blasters-ceo-abhik-on-kbfc-isl-season-updates/
ക്വാർട്ടർ ഫൈനലിൽ ബ്ലാസ്റ്റേഴ്സിനെ കാത്തിരിക്കുന്നത് മോഹൻ ബഗാൻ vs ഐ ലീഗ് മൂന്നാം സ്ഥാനം ലഭിച്ച ടീം എന്നിവർ തമ്മിലുള്ള മത്സരത്തിൽ വിജയിക്കുന്ന ടീമായിരിക്കും. എന്തായാലും മികച്ച പ്രകടനം കാഴ്ച വെച്ചാൽ മാത്രമേ ബ്ലാസ്റ്റേഴ്സിന് ഇത്തവണ കിരീടം സ്വന്തമാക്കാൻ കഴിയുകയുള്ളൂ.
Also Read – കിടിലൻ ഫോറിൻ സൈനിങ് തൂക്കാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിന് ബംഗ്ലൂരു പണി നൽകുന്നു.. https://aaveshamclub.com/kerala-blasters-isl-transfer-foreign-signing-kbfc-bfc-updates/