indian super league

കിടിലൻ ഫോറിൻ സൈനിങ് തൂക്കാനൊരുങ്ങിയ ബ്ലാസ്റ്റേഴ്സിന് ബംഗ്ലൂരു പണി നൽകുന്നു..

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുൻപായി പുതിയ താരങ്ങളെ സ്വന്തമാക്കാൻ ലക്ഷ്യമിടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ ഈ വിദേശ താരത്തിനു വേണ്ടി ഓഫറുകൾ നൽകിയിട്ടുണ്ട്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിൽ മുൻപായി ടീമിലേക്ക് പുതുതായി സൈനിങ്ങുകൾ സ്വന്തമാക്കുവാൻ വേണ്ടി ട്രാൻസ്ഫർ മാർക്കറ്റിൽ കേരള ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ മുതലേ നീക്കങ്ങൾ നടത്തുന്നുണ്ട്.

പുതിയ വിദേശ താരങ്ങളുടെ സൈനിങ്ങുകളും സ്വന്തമാക്കുവാൻ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ചെന്നൈയിൽ എഫ്സിയുടെ വിദേശ താരത്തിനു വേണ്ടി ബ്ലാസ്റ്റേഴ്സ് ഓഫറുകൾ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.

Also Read-   എതിരാളികളുടെ മടയിൽ കേറി കിടിലൻ വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥

സ്കോട്ലാൻഡ് താരമായ കോനോർ ഷീൽഡ്സിനു വേണ്ടി കേരള ബ്ലാസ്റ്റേഴ്‌സ് ഓഫറുകൾ നൽകിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റർസിനെ കൂടാതെ ഈസ്റ്റ്‌ ബംഗാളും ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികളായ ബാംഗ്ലൂർ എഫ് സി യും ഓഫറുകളുമായി മുന്നോട്ട് വന്നിട്ടുണ്ട്.

Also Read–  ഒരു സീസൺ മാത്രം നൽകിയുള്ള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്, ശ്രദ്ദിച്ചില്ലെങ്കിൽ പുറത്തുപോവും!!

38 മത്സരങ്ങളിൽ ചെന്നൈയിന് വേണ്ടി ജേഴ്സിയണിഞ്ഞ താരത്തിനെ സ്വന്തമാക്കുവാൻ കൂടുതൽ ടീമുകൾ വന്നതോടെ മികച്ച ഓഫറുകൾ നൽകുന്ന ടീമിനായിരിക്കും സൈനിങ് സാധ്യതകൾ കൂടുതലുണ്ടാവുക. വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലും ഈ സൂപ്പർ താരത്തിനായി കൂടുതൽ നീക്കങ്ങളുണ്ടാവും.

Also Read-  ബ്ലാസ്റ്റേഴ്സിന്റെ പടിവാതിലിൽ സൂപ്പർതാരത്തിന്റെ സൈനിങ്ങിനായി ചിരവൈരികളും👀🔥