indian super league

ഒരു സീസൺ മാത്രം നൽകിയുള്ള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്, ശ്രദ്ദിച്ചില്ലെങ്കിൽ പുറത്തുപോവും!!

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി വളരെ മോശം ഫോമിലാണ് കളിച്ചത്. കഴിഞ്ഞ മൂന്ന് സീസണിലും തുടർച്ചയായി പ്ലേഓഫ് യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്സ് ഇത്തവണ നേരത്തെ പുറത്തായി.

ഈ സീസണിൽ മികച്ച പരിശീലകന്റെ  അഭാവമാണ് ബ്ലാസ്റ്റേഴ്സിനെ  പ്രധാനമായും ബാധിച്ചത്. പുതുതായി കൊണ്ടുവന്ന പരിശീലകനെ സീസണിന് മധ്യഭാഗത്തു വച്ച് മോശം കളിയെ തുടർന്ന് പുറത്താക്കിയ ബ്ലാസ്റ്റേഴ്സ് സീസൺ അവസാനിക്കുന്നതുവരെ താൽക്കാലിക പരിശീലകന്മാരെ വെച്ചാണ് ടൂർണമെന്റ് കളിച്ചത്.

ഐ എസ് എൽ സീസൺ അവസാനിച്ചതിനുശേഷം സൂപ്പർ കപ്പ് ടൂർണമെന്റിനു വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിലേക്ക് പുതിയ മുഖ്യ പരിശീലകനായി സ്പാനിഷ് പരിശീലകൻ  ഡേവിഡ് കറ്റാലയെയാണ് കേരള ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.

ഐ എസ് എൽ പരിചയസമ്പത്ത് ഇല്ലാത്ത എന്നാൽ സ്പാനിഷ് ക്ലബ്ബുകളെ പരിശീലിപ്പിച്ചിട്ടുമുള്ള ഡേവിഡിനെ അടുത്ത സീസൺ അവസാനം വരെയുള്ള കരാറിലാണ് ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്നത്.

Also Read –   ഫോറിൻ താരങ്ങളുടെ കാര്യത്തിൽ സന്തോഷവാർത്ത😍🔥റൂൾസ്‌ മാറ്റി പുതിയ അപ്ഡേറ്റ് ഇതാ..

വരുന്ന ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ കേരള ബ്ലാസ്റ്റേഴ്സിനെ പരിശീലിപ്പിക്കുന്ന ഡേവിഡ് കറ്റാലക്ക്‌ കാര്യമായ റിസൾട്ട്കൾ സ്വന്തമാക്കാൻ കഴിഞ്ഞാൽ ബ്ലാസ്റ്റേഴ്സിൽ തുടരാനയേക്കും.

Also Read –   എതിരാളികളുടെ കിടിലൻ വിദേശസൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥