indian super league

ബ്ലാസ്റ്റേഴ്സിന്റെ പടിവാതിലിൽ സൂപ്പർതാരത്തിന്റെ സൈനിങ്ങിനായി ചിരവൈരികളും👀🔥

കേരള ബ്ലാസ്റ്റേഴ്സിന് വേണ്ടി ഒരു ഇന്ത്യൻ സൂപ്പർ ലീഗ് മത്സരത്തിൽ പോലും കളിക്കാത്ത എന്നാൽ മറ്റൊരു ടീമിൽ ലഭിച്ച അവസരങ്ങൾ മുതലെടുത്ത താരത്തിനായാണ് ട്രാൻസ്ഫർ നീക്കങ്ങൾ

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസണിന് മുന്നോടിയായി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ നിരവധി ട്രാൻസ്ഫർ നീക്കങ്ങളാണ്  നടക്കുക. കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പെടെയുള്ള ക്ലബ്ബുകളെ സംബന്ധിച്ചുള്ള ട്രാൻസ്ഫർ അപ്ഡേറ്റുകൾ ഇപ്പോൾ തന്നെ പുറത്തു വരുന്നുണ്ട്.   

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ യുവ സൂപ്പർതാരത്തിനു വേണ്ടി സൂപ്പർ നീക്കങ്ങളുമായി മുന്നോട്ടു വരുകയാണ് ബ്ലാസ്റ്റേഴ്സിന്റെ പ്രധാന എതിരാളികൾ. ബ്ലാസ്റ്റേഴ്സ് ജേഴ്സിയിൽ ഒരു ഐഎസ്എൽ മത്സരം പോലും കളിക്കാത്ത യുവ താരത്തിനെ സ്വന്തമാക്കാനാണ് ബാംഗ്ലൂര് എഫ്സി താല്പര്യം  പ്രകടിപ്പിച്ചത്.

Also Road-  എതിരാളികളുടെ കിടിലൻ വിദേശസൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥

2023ൽ ബ്ലാസ്റ്റേഴ്സിൽ എത്തിയെങ്കിലും പിന്നീട് മുഹമ്മദൻസിന് വേണ്ടി ലോൺ അടിസ്ഥാനത്തിൽ കളിച്ച ബികാശ് സിങ് തകർപ്പൻ പ്രകടനമാണ് ഐ ലീഗിലും ഐ എസ് എലിലുമായി നടത്തിയത്.

Also Read-  ബ്ലാസ്റ്റേഴ്‌സ് വിട്ടിട്ടും ഈ വിധി അവസാനിക്കുന്നില്ല, എതിരാളികളിൽ പോയിട്ടും സെറ്റാവുന്നില്ല!!

ലോൺ കാലാവധി കഴിഞ്ഞ് തിരികെ കേരള ബ്ലാസ്റ്റേഴ്സിൽ എത്തുമ്പോൾ ബാംഗ്ലൂര് എഫ്സി ഉൾപ്പെടെയുള്ള ക്ലബ്ബുകളാണ് 24 കാരനെ സ്വന്തമാക്കാനായി ബ്ലാസ്റ്റേഴ്സിന്റെ വാതിലിൽ മുട്ടുന്നത്.

Also Road-  ഒരു സീസൺ മാത്രം നൽകിയുള്ള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്, ശ്രദ്ദിച്ചില്ലെങ്കിൽ പുറത്തുപോവും!!