ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യിലൂടെ വളർന്നുവന്ന് ഇന്ത്യൻ ഫുട്ബോളിൽ ഏറ്റവും മികച്ച ഡിഫൻസ് താരങ്ങളിൽ ഒരാളായി മാറിയ സന്ദേശ് ജിങ്കൻ നിലവിൽ എഫ് സി ഗോവക്ക് വേണ്ടിയാണ് കളിക്കുന്നത്.
കേരള ബ്ലാസ്റ്റേഴ്സിലൂടെ ഇന്ത്യൻ സൂപ്പർ ലീഗിന്റെ ആദ്യ സീസണിൽ തുടക്കം കുറിച്ച താരം മുൻപ് ഐ ലീഗിലൂടെയാണ് സീനിയർ കരിയർ ആരംഭിച്ചത്. യുണൈറ്റഡ് സിക്കിം, മുംബൈ എന്നീ ക്ലബ്ബുകൾക്കു ശേഷം കേരള ബ്ലാസ്റ്റേഴ്സിൽ 2019-ൽ എത്തിയ താരം 2020ലാണ് ബ്ലാസ്റ്റേഴ്സ് വിടുന്നത്.
കേരള ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം മോഹൻ ബഗാൻ, ബാംഗ്ലൂരു, എഫ് സി ഗോവ എന്നീ ടീമുകൾക്ക് വേണ്ടി കളിച്ച താരം ബാംഗ്ലൂരിനോടൊപ്പം 2022ൽ ഡ്യുറണ്ട് കപ്പ് നേടിയത് ഒഴിച്ചാൽ ഈ കാലയളവിൽ മറ്റു പ്രധാന കിരീടങ്ങൾ താരം സ്വന്തമാക്കിയിട്ടില്ല.
Also Read- ഫോറിൻ താരങ്ങളുടെ കാര്യത്തിൽ സന്തോഷവാർത്ത😍🔥റൂൾസ് മാറ്റി പുതിയ അപ്ഡേറ്റ് ഇതാ..
ഈ സീസണിൽ എഫ് സി ഗോവക്ക് വേണ്ടി കളിച്ച താരം മുൻ ക്ലബ്ബായ ബാംഗ്ലൂരിനെതിരെ സെമിഫൈനലിൽ പരാജയപ്പെട്ടു പുറത്തായി. നിലവിൽ ജിങ്കന്റെ മുൻ ക്ലബ്ബുകളായ ബാംഗ്ലൂരുവും മോഹൻ ബഗാനുമാണ് ഐ എസ് എൽ ഫൈനലിൽ പ്രവേശിച്ച ടീമുകൾ.
Also Read- എതിരാളികളുടെ കിടിലൻ വിദേശസൈനിങ് തൂക്കാൻ കേരള ബ്ലാസ്റ്റേഴ്‌സ്👀🔥