ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ തുടങ്ങുന്നതിനു മുൻപായി പുതിയ താരങ്ങളുടെ ടീമിൽ എത്തിക്കുവാൻ ശ്രമങ്ങൾ തുടരുന്ന കേരള ബ്ലാസ്റ്റേഴ്സ് സമ്മർ ട്രാൻസ്ഫർ വിൻഡോ ലക്ഷ്യമാക്കിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ നടത്തുകയാണ്.
നിലവിൽ സൂപ്പർ കപ്പ് ടൂർണമെന്റ് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് ടീം ഐ എസ് എല്ലിന്റെ ഈ സീസണിൽ നിന്നും പുറത്തായതിനു ശേഷം അടുത്ത സീസണിലേക്ക് വേണ്ടിയുള്ള ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചിരുന്നു.
Also Read – ഒരു സീസൺ മാത്രം നൽകിയുള്ള ബ്ലാസ്റ്റേഴ്സിന്റെ യൂറോപ്യൻ സൈനിങ്, ശ്രദ്ദിച്ചില്ലെങ്കിൽ പുറത്തുപോവും!!
നിലവിൽ ലഭിക്കുന്ന ട്രാൻസ്ഫർ അപ്ഡേറ്റ് പ്രകാരം ചെന്നൈയിൻ എഫ് സി യുടെ സ്കോടീഷ് വിദേശതാരമായ കോനോർ ഷീൽഡ്സിനെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സ് ഓഫറുകൾ നൽകിയിട്ടുണ്ട്. ചെന്നൈയിന്റെ അറ്റാക്കിങ് മിഡ്‌ഫീൽഡറെ സ്വന്തമാക്കാനാണ് ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയത്.
Also Read- ബ്ലാസ്റ്റേഴ്സിന്റെ പടിവാതിലിൽ സൂപ്പർതാരത്തിന്റെ സൈനിങ്ങിനായി ചിരവൈരികളും👀🔥
ചെന്നൈയിൻ എഫ്സിക്ക് വേണ്ടി 38 മത്സരങ്ങളിൽ കളിച്ച താരം നാലു ഗോളുകളും സ്വന്തമാക്കിയിട്ടുണ്ട്. അടുത്ത സീസണിന് മുന്നോടിയായി ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് പുതു സൈനിങ്ങുകൾ വരുമെന്ന് മാനേജ്മെന്റ് ഉറപ്പ് നൽകിയിട്ടുണ്ട്.
Also Read- സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? സൈനിങ് അപ്ഡേറ്റ് ഇതാ..