indian super league

പ്ലേഓഫിൽ കുറഞ്ഞതൊന്നും ബ്ലാസ്റ്റേഴ്സിന് വേണ്ടാ!! ഇങ്ങനെയാവണം ബ്ലാസ്റ്റേഴ്‌സ്👀

ഇന്ത്യൻ സൂപ്പർ ലീഗ് ഈ സീസണിലെ പ്രതീക്ഷകൾ എല്ലാം അവസാനിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ സൂപ്പർ കപ്പ്‌ ടൂർണമെന്റിന് വേണ്ടി ഒരുങ്ങികൊണ്ടിരിക്കുകയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ ലക്ഷ്യമാക്കി ട്രാൻസ്ഫർ നീക്കങ്ങളും മറ്റും നിലവിൽ ബ്ലാസ്റ്റേഴ്സ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. മുഖ്യ പരിശീലകനായി സ്പാനിഷ് തന്ത്രഞ്ജൻ ഡേവിഡിനെയും ബ്ലാസ്റ്റേഴ്‌സ് സൈൻ ചെയ്തു.

കഴിഞ്ഞ മൂന്ന് സീസണിലും തുടർച്ചയായി പ്ലേഓഫ്  യോഗ്യത നേടിയ കേരള ബ്ലാസ്റ്റേഴ്‌സ് എഫ് സി ഈ സീസണിൽ പ്ലേഓഫ് പോലും കാണാതെയാണ് പുറത്തായത്. മോശം പ്രകടനമാണ് ഈ സീസണിൽ ബ്ലാസ്റ്റേഴ്സ് കാഴ്ചവച്ചത്.

Also Read – ബ്ലാസ്റ്റേഴ്സിന്റെ പടിവാതിലിൽ സൂപ്പർതാരത്തിന്റെ സൈനിങ്ങിനായി ചിരവൈരികളും👀🔥

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫിൽ എത്തുക എന്നതാണ് കേരള ബ്ലാസ്റ്റേഴ്സ് പോലെ ഒരു ക്ലബ്ബിൽ നിന്നും കുറഞ്ഞത് പ്രതീക്ഷിക്കുന്നതെന്ന് അഭിപ്രായപ്പെടുകയാണ് ബ്ലാസ്റ്റേഴ്‌സ് സി ഇ ഒ അഭിക് ചാറ്റർജി.

Also Read-  സൂപ്പർതാരത്തിന്റെ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കുമോ? സൈനിങ് അപ്ഡേറ്റ് ഇതാ..

ഈ സീസണിൽ ബ്ലാസ്റ്റേഴ്‌സ് ടീമിലേക്ക് വന്ന അഭിക് ബ്ലാസ്റ്റേഴ്‌സ് മത്സരിക്കുന്ന എല്ലാ ടൂർണമെന്റിലും വിജയിക്കാനാണ് ആഗ്രഹിക്കുന്നതെന്നും വെളിപ്പെടുത്തി. അടുത്ത സീസണിലേക്ക് വേണ്ടി മികച്ച സൈനിങ്ങുകൾ നടത്തി ടീമിനെ ശക്തമാക്കൂയെന്നാണ് തിരികെ ആരാധകർ മാനേജ്മെന്റിനോട് പറയുന്നത്.

Also Read-  എതിരാളികളുടെ മടയിൽ കേറി കിടിലൻ വിദേശസൈനിങ് തൂക്കാൻ ബ്ലാസ്റ്റേഴ്‌സ്👀🔥