ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ അടുത്ത മത്സരങ്ങൾക്ക് വേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി കഴിഞ്ഞ രണ്ടു മത്സരങ്ങളിലും തുടർച്ചയായി വിജയം നേടിയതിന്റെ ആത്മവിശ്വാസത്തിലാണ്.

ഈ സീസണിൽ മികച്ച ഫോമിൽ കളിക്കുന്ന നോർത്ത് ഈസ്റ്റ് യുണൈറ്റഡിനേതിരെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി യുടെ അടുത്ത ഐ എസ് എൽ മത്സരം. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ വിദേശ താരത്തിനെ ടീമിൽ എത്തിച്ചിട്ടുണ്ട്.

Also Read –   യൂറോപ്യൻ സൈനിങ്ങിനായി ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തിനെ പുറത്താക്കുന്നു, സാധ്യതകൾ ഈ രണ്ട് വിദേശതാരങ്ങൾ..

മോണ്ടിനെഗ്രോയിൽ നിന്നുമുള്ള ദുസാൻ ബ്ലാസ്റ്റേഴ്സിൽ സൈൻ ചെയ്തതിന് പിന്നാലെ മണിക്കൂറുകൾക്കുള്ളിൽ കൊച്ചിയിൽ എത്തിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് ക്യാമ്പിനോടൊപ്പം പരിശീലന ഗ്രൗണ്ടിൽ താരം പരിശീലനം തുടങ്ങിയിട്ടുണ്ട്.

Also Read –   ആരാണെന്നറിയാൻ ഇനിയധികം സമയമൊന്നും വേണ്ട, ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..

നിലവിലെ ലഭിക്കുന്ന അപ്ഡേറ്റ് പ്രകാരം വരുന്ന ശനിയാഴ്ച കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വച്ച് നടക്കുന്ന ബ്ലാസ്റ്റേഴ്സിന്റെ മത്സരത്തിൽ പുതിയ വിദേശ താരം അരങ്ങേറ്റം കുറിക്കാൻ സാധ്യതയുണ്ട്. അതേസമയം നിലവിൽ ടീമിലുള്ളവരിൽ നിന്നും ഒരു വിദേശത്തിനെ ഒഴിവാക്കാനാണ് ബ്ലാസ്റ്റേഴ്സ് ശ്രമങ്ങൾ.

Also Read –   ബ്ലാസ്റ്റേഴ്‌സ് സൈനിങ്ങിന് പിന്നാലെ തകർപ്പൻ താരത്തിനെ പത്തു സ്റ്റിച്ചുകളോടെ പരിക്ക് ബാധിച്ചു👀നിലവിലെ അവസ്ഥ ഇതാണ്..