ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ പ്ലേഓഫ് സ്ഥാനത്തിന് വേണ്ടി പോരാടുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അവസാന രണ്ട് മത്സരങ്ങളിലും തുടർച്ചയായി വിജയങ്ങൾ സ്വന്തമാക്കി മുന്നോട്ടു കുതിക്കാൻ ഒരുങ്ങുകയാണ്.

  അതേസമയം പുതിയ സീസണിലേക്ക് വേണ്ടിയുള്ള സൈനിങ്ങുകൾ സ്വന്തമാക്കുവാൻ ഇപ്പോൾ മുതൽ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ട്രാൻസ്ഫർ നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. ഏകദേശം രണ്ട് താരങ്ങളെയാണ് വരുന്ന സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ കേരള ബ്ലാസ്റ്റേഴ്സ് ടീമിലെത്തിക്കുവാൻ മുൻകൂട്ടി സൈൻ ചെയ്തത്.

Also Read –  ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോടല്ല, ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനോടാണ് ഡയസിന്റെ പ്രശ്നങ്ങൾ..

ഇതിലൊന്ന് എതിരാളികളായ ചെന്നൈയിൻ എഫ്സിയുടെ യുവ ഡിഫെൻസീവ് താരമായ ബികാഷിനെയാണ്. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുമായി കരാറിലെത്തിയ ബികാശ് ചെന്നൈയിൻ എഫ്സി യുടെ പ്രധാന താരമായി മാറിയിട്ടുണ്ട്.

Also Read –  യൂറോപ്യൻ സൈനിങ്ങിനായി ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തിനെ പുറത്താക്കുന്നു, സാധ്യതകൾ ഈ രണ്ട് വിദേശതാരങ്ങൾ..

താരത്തിനു കഴിഞ്ഞ മത്സരങ്ങളിൽ നിന്നും പരിക്കുകൾ സംഭവിച്ചിട്ടുണ്ടെങ്കിലും ഇന്ന് നടന്ന മുഹമ്മദൻസുമായുള്ള മത്സരത്തിൽ താരം കളിച്ചും. നേരത്തെ പരിക്ക് സംബന്ധിച്ച് പത്തോളം സ്റ്റിച്ചുകളാണ് ബികാഷിന് നേരിടേണ്ടി വന്നത്. എന്തായാലും യുവതാരത്തിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത സീസണിലേക്ക് വേണ്ടി ഇനിയും താരങ്ങളെ നോക്കുന്നുണ്ട്.

Also Read –  ആരാണെന്നറിയാൻ ഇനിയധികം സമയമൊന്നും വേണ്ട, ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ അപ്ഡേറ്റ് ഇതാണ്..