ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ യൂറോപ്പിൽ നിന്നും ഒരു സൂപ്പർ വിദേശ താരത്തിനെ ടീമിലേക്ക് കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി താരത്തിനെ ഐ എസ് എലിൽ രജിസ്റ്റർ ചെയ്യാൻ ഒരുങ്ങുകയാണ്.
യൂറോപ്പിലെ മോണ്ടിനെഗ്രോയിൽ നിന്നും ദുസാൻ ലഗാറ്ററിനെയാണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്വന്തമാക്കിയത്. എന്നാൽ തങ്ങളുടെ സ്‌ക്വാഡിലേക്ക് ഏഴാമത്തെ വിദേശ താരത്തിനെ സ്വന്തമാക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിക്ക് 6 താരങ്ങളെ മാത്രമേ രജിസ്റ്റർ ചെയ്യുവാൻ കഴിയൂ.
Also Read – അൽവാരോ, ഡയസ്, ലൂണ വീണ്ടും ഒന്നിച്ചു😍 ബ്ലാസ്റ്റേഴ്‌സിന്റെ അടുത്ത മത്സരത്തിൽ അൽവാരോ വന്നേക്കാം🔥
അതിനാൽ നിലവിൽ ടീമിലുള്ള വിദേശ താരങ്ങളിൽ നിന്നും ഒരാളെ ഒഴിവാക്കുന്നത് ബ്ലാസ്റ്റേഴ്സിന് നിർബന്ധമാണ്. സാധ്യതകൾ പരിശോധിക്കുകയാണെങ്കിൽ ഫ്രഞ്ച് താരമായ കോഫിനെ ബ്ലാസ്റ്റേഴ്‌സ് ടീമിൽ നിന്നും ഒഴിവാക്കുവാൻ സാധ്യതകൾ കൂടുതലാണ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വേട്ട അവസാനിച്ചിട്ടില്ല, ഫോറിൻ സൈനിങ്ങിന് പിന്നാലെ പുതിയ താരങ്ങൾ വരുന്നു🔥
കൂടാതെ ഡിഫെൻസിലെ താരമായ മിലോസ് പോവാനുള്ള റൂമറുകൾ ഉണ്ടെങ്കിലും നിലവിലെ സാഹചര്യത്തിൽ കോഫിനാണ് സാധ്യത കൂടുതൽ. എന്തായാലും അടുത്ത രണ്ട് ദിവസത്തിനുള്ളിൽ വ്യക്തത വരുമെന്നുറപ്പാണ്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോടല്ല, ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനോടാണ് ഡയസിന്റെ പ്രശ്നങ്ങൾ..