തുടർച്ചയായ മൂന്ന് സീസണുകളിൽ പ്ലേ ഓഫ് മത്സരങ്ങൾ കളിച്ച കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നിലവിൽ പ്ലേ ഓഫ് സ്ഥാനത്തിനുവേണ്ടി ജീവൻ മരണ പോരാട്ടം നടത്തുകയാണ്. കഴിഞ്ഞ മൂന്ന് സീസണിലെയും പരിശീലകനായ ഇവാൻ വുകമനോവിചിനെ കൈവിട്ടത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ 2021 – 2022 സീസണിലാണ് ഇവാൻ ആശാൻ ആദ്യമായി ബ്ലാസ്റ്റേഴ്സിൽ എത്തുന്നത്. കേരള ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ താരനിരകൊണ്ട് ഐ എസ് എൽ ഫൈനൽ മത്സരം വരെ കേരള ബ്ലാസ്റ്റേഴ്സ് കളിച്ചു.

Also Read –  കൊച്ചിയിലെ നിർണ്ണായക മത്സരത്തിൽ സൂപ്പർതാരം കളിക്കില്ലെന്ന് ഉറപ്പായി, കാരണം ഇതാണ്..

അന്ന് കളിച്ചവരിൽ നായകൻ അഡ്രിയാൻ ലൂണ ഇപ്പോഴും ബ്ലാസ്റ്റേഴ്സിൽ തുടരുമ്പോഴും മറ്റു താരങ്ങൾ വേറെ ടീമുകളിലാണ് കളിക്കുന്നത്. എന്തായാലും അന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ത്രിമൂർത്തികളായി കളിച്ച അൽവാരോ വസ്കസ്, അഡ്രിയാൻ ലൂണ, പെരേര ഡയസ് ഇപ്പോഴും മികച്ച സുഹൃത്തുക്കളാണ്.

Also Read –  കാത്തിരുന്നു മടുത്ത ആരാധകർക്ക് മുൻപിൽ തകർപ്പൻ ഫോറിൻ സൈനിങ് ബ്ലാസ്റ്റേഴ്‌സ് തൂക്കി👀🔥

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ ഈ സൂപ്പർതാരങ്ങൾ ഈയിടെ ഒരുമിച്ചുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. കൂടാതെ സ്പാനിഷ് താരമായ അൽവാരോ വസ്കസ് നിലവിൽ കൊച്ചിയിലുണ്ട്. കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ അടുത്ത മത്സരത്തിൽ താരം ഗാലറിയിലുണ്ടാവുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്.

Also Read –  അങ്ങനെ വെറുതെ വന്നവനല്ല അവൻ!! യൂറോപ്യൻ ടീമിന് മുൻപിൽ ബ്ലാസ്റ്റേഴ്സിന്റെ പണം ഒഴുകിയിട്ടുണ്ട്🔥