ഇന്ത്യൻ സൂപ്പർ ലീഗ് സീസണിലെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ വിദേശ താരത്തിനെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഈ ട്രാൻസ്ഫർ വിൻഡോയിൽ ആദ്യ സൈനിങ്ങും ഒഫീഷ്യലി പ്രഖ്യാപിച്ചു കഴിഞ്ഞു.
മോണ്ടിനെഗ്രോയിൽ നിന്നുമുള്ള മുപ്പതുകാരനായ ദുസാൻ എന്ന താരത്തിന്റെ സൈനിങ് ആണ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പൂർത്തീകരിച്ചത്. അതേസമയം കേരള ബ്ലാസ്റ്റേഴ്സ് എഫ് സി സ്‌ക്വാഡിലേക്ക് ഏഴാമത്തെ വിദേശ താരമായാണ് ദുസാൻ എത്തുന്നത്.
Also Read – ബ്ലാസ്റ്റേഴ്സിന്റെ സൈനിങ് വേട്ട അവസാനിച്ചിട്ടില്ല, ഫോറിൻ സൈനിങ്ങിന് പിന്നാലെ പുതിയ താരങ്ങൾ വരുന്നു🔥
ഇന്ത്യൻ സൂപ്പർ ലീഗ് സീസണിൽ ആറു വിദേശ താരങ്ങളെ മാത്രമേ സൈൻ ചെയ്യുവാൻ ക്ലബ്ബുകൾക്ക് അനുവാദമുള്ളത്. അതിനാൽ തന്നെ ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഫോറിൻ താരം വരുന്നതോടെ മറ്റൊരു വിദേശ താരത്തിനെ ഐ എസ് എൽ ടീമിൽ നിന്നും ബ്ലാസ്റ്റേഴ്സിന് ഒഴിവാക്കേണ്ടി വരും.
Also Read – ബ്ലാസ്റ്റേഴ്സിന്റെ ആരാധകരോടല്ല, ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റിനോടാണ് ഡയസിന്റെ പ്രശ്നങ്ങൾ..
നിലവിൽ ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം രണ്ട് ദിവസത്തിനുള്ളിൽ ബ്ലാസ്റ്റേഴ്സ് നിലവിൽ ടീമിലുള്ള ഒരു വിദേശ താരത്തിനെ ഒഴിവാക്കി ദുസാനെ രജിസ്റ്റർ ചെയ്യും. ഫ്രഞ്ച് ഡിഫൻസീവ് മിഡ്‌ഫീൽഡർ അലക്സാണ്ടറോ കോഫ് പുറത്തുപോകാനുള്ള സാധ്യതകളും ഉയരുന്നുണ്ട്.
Also Read – യൂറോപ്യൻ സൈനിങ്ങിനായി ബ്ലാസ്റ്റേഴ്‌സ് വിദേശതാരത്തിനെ പുറത്താക്കുന്നു, സാധ്യതകൾ ഈ രണ്ട് വിദേശതാരങ്ങൾ..