ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് തയ്യാറെടുക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുതിയ സീസൺ തുടങ്ങുന്നതിനു മുൻപായി ടീമിനെ ഒരുക്കാനുള്ള തയ്യാറെടുപ്പുകൾ ആരംഭിച്ചിട്ടുണ്ട്.
Also Read – ഇത് നോക്കൂ, ബ്ലാസ്റ്റേഴ്സ് ചെയ്തത് മണ്ടത്തരമോ?👀 ബാക്കിയുള്ളവരുടെ പദ്ധതികൾ ഇങ്ങനെയല്ല.!!
ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ കാരണം ട്രാൻസ്ഫർ കാര്യങ്ങളിൽ കേരള ബ്ലാസ്റ്റേഴ്സ് കാര്യമായി നീക്കങ്ങൾ നടത്തുന്നില്ല. എന്തായാലും നേരത്തെ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി നോട്ടമിട്ടിരുന്ന വിദേശതാരത്തിനെ സംബന്ധിച്ച് ട്രാൻസ്ഫർ അപ്ഡേറ്റ് ലഭിച്ചിട്ടുണ്ട്.
Also Read – ‘വിദേശ താരങ്ങളെ ചുമ്മാ പുറത്താക്കാൻ ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നോക്കുന്നില്ല, പകരം ചെയ്യുന്നത് ഇതാണ്.!!’
കേരള ബ്ലാസ്റ്റേഴ്സ് ഉൾപ്പടെയുള്ള ഐ എസ് എൽ ക്ലബ്ബുകളുടെ ശ്രമങ്ങൾ ഉണ്ടെങ്കിലും ഇന്ത്യൻ സൂപ്പർ ലീഗ് നടക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ കാരണം ഐ എസ് എലിൽ തുടരാൻ ചെന്നൈയിൻ എഫ് സി യുടെ സ്കോടീഷ് താരമായ കോണോർ ഷീൽഡ്സ് താല്പര്യം കാണിക്കുന്നില്ല.
Also Read – ലൂണയെയും നോഹിനെയും കാത്തു ഫാൻസ്😍 കൊച്ചിയിൽ കൊമ്പന്മാർ തിരിച്ചെത്തുന്നു😍🔥
നിലവിൽ തായ് പ്രീമിയർ ലീഗിൽ നിന്നുമുള്ള ഓഫർ പരിഗണിക്കുന്ന കോണോർ ഷീൽഡ്സ് അവിടേക്ക് കൂടുമാറാനുള്ള ആലോചനകളിലാണ്. ഐ എസ് എൽ ക്ലബ്ബുകളുടെ ഓഫറുകൾ ഉണ്ടെങ്കിലും സൂപ്പർതാരത്തിന് ഐ എസ് എലിൽ തുടരുവാൻ താല്പര്യമില്ല.
Also Read – ഐഎസ്എൽ പ്രശ്നങ്ങൾ നമ്മുടെ ബ്ലാസ്റ്റേഴ്സിന് മാത്രമോ? മാനേജ്മെന്റ് ചെയ്യുന്നത്..
