Uncategorized

‘വിദേശ താരങ്ങളെ ചുമ്മാ പുറത്താക്കാൻ ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ് നോക്കുന്നില്ല, പകരം ചെയ്യുന്നത് ഇതാണ്.!!’

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ടീമിൽ നിലവിലുള്ള തങ്ങളുടെ വിദേശ താരങ്ങളോട് ക്ലബ് വിടുന്നതിനെക്കുറിച്ച് സ്വമേധയാ അഭിപ്രായം എടുക്കാനുള്ള അനുവാദം നൽകിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സുമായി കരാർ ശേഷിക്കുന്നുണ്ടെങ്കിലും ടീമിൽ തുടരാൻ ആഗ്രഹമില്ലാത്തവർക്ക് പുറത്തു പോകാനുള്ള അവസരമാണ് ബ്ലാസ്റ്റേഴ്‌സ് നൽകുന്നത്.    

ഇന്ത്യൻ സൂപ്പർ ലീഗിന്റെ വരാൻ പോകുന്ന സീസണിലേക്ക് ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സി അടുത്ത ഐ എസ് എൽ സീസൺ നടക്കുന്നത് സംബന്ധിച്ചുള്ള അനിശ്ചിതത്വങ്ങൾ നിലനിൽക്കുന്നതിനാൽ പല കാര്യങ്ങളിലും പുതിയ തീരുമാനം എടുക്കേണ്ടി വന്നിട്ടുണ്ട്.

Also Read  –   ലൂണയും സദോയിമുൾപ്പടെ സൂപ്പർ താരങ്ങളോട് ക്ലബ്ബ് വിട്ടു പോകാമെന്ന് ബ്ലാസ്റ്റേഴ്‌സ് മാനേജ്മെന്റ്👀

വരാൻപോകുന്ന സീസണിൽ ഐ എസ് എൽ ടൂർണമെന്റ് നടക്കുമോ എന്നത് ഉറപ്പില്ലാത്തതിനാൽ തങ്ങളുടെ വിദേശ താരങ്ങളോട് ക്ലബ്ബ് വിടാനുള്ള അനുവാദം ബ്ലാസ്റ്റേഴ്സ് നൽകിയിട്ടുണ്ട്. കേരള ബ്ലാസ്റ്റേഴ്സിൽ തുടരുവാനോ അല്ലെങ്കിൽ മറ്റു ക്ലബ്ബുകളിലേക്ക് കൂടുമാറാനുള്ള അനുവാദമാണ് ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് നൽകിയത്.

Also Read  –   തീർന്നിട്ടില്ല കൊഴിഞ്ഞുപോക്ക്👀 മറ്റൊരു വിദേശ സൂപ്പർതാരവും ബ്ലാസ്റ്റേഴ്‌സിന് പുറത്തേക്ക്.!!

കേരള ബ്ലാസ്റ്റേഴ്സ് മാനേജ്മെന്റ് തങ്ങളുടെ വിദേശതാരങ്ങളെ ടീമിൽ നിന്നും  ഒഴിവാക്കുകയാണെന്നത് സത്യമല്ലെന്നും വിദേശ താരങ്ങളുടെ കാര്യത്തിൽ അവർക്ക് ഉപകാരപ്പെടുന്ന തീരുമാനമാണ്  എടുത്തതെന്നുമാണ് ബ്ലാസ്റ്റേഴ്സിന്റെ സ്പോർട്ടിംഗ് ഡയറക്ടർ കരോലിസ് പറഞ്ഞത്.

Also Read  –   അഡ്രിയാൻ ലൂണയും സൂപ്പർതാരങ്ങളും വിട പറയുമോ? ക്ലബ്ബ് വിടാൻ ബ്ലാസ്റ്റേഴ്‌സ് അനുവാദം ഈ സൂപ്പർതാരങ്ങൾക്ക് മാത്രം!

വിദേശ താരങ്ങൾക്ക് ക്ലബ്ബ് മാറണമെങ്കിൽ അതിന് ബ്ലാസ്റ്റേഴ്സ് ഒരു തടസ്സമായി നിൽക്കുന്നില്ലെന്നും ട്രാൻസ്ഫർ തുകയോ മറ്റോ ആവശ്യപ്പെട്ടുകൊണ്ട് വിദേശ താരങ്ങളുടെ ട്രാൻസ്ഫർ കാര്യത്തിൽ കേരള ബ്ലാസ്റ്റേഴ്സ് ബുദ്ധിമുട്ടുണ്ടാക്കില്ല എന്നതാണ് ഇതുകൊണ്ട് അർത്ഥമാക്കിയതെന്ന് കരോലിസ് വിശദീകരിച്ചു.

Also Read  –   വിദേശതാരത്തിന് മുന്നിൽ യൂറോപ്യൻ ഓഫർ👀ബ്ലാസ്റ്റഴ്സിനെക്കാൾ നല്ലത് തിരഞ്ഞെടുത്തു സൂപ്പർതാരം..

സ്പാനിഷ് മുന്നേറ്റ നിര താരമായ ജീസസ് ജിമിനസിന് യൂറോപ്പിൽ നിന്നും ഓഫറുകൾ ഉണ്ടായിരുന്നു. അതിനാൽ താരത്തിന്റെ കരാർ പരസ്പര ധാരണയോടെ ക്ലബ്ബുമായി റദ്ദാക്കുകയായിരുന്നു. തുടർന്ന് സൂപ്പർതാരം പോളിഷ് ലീഗിൽ കളിക്കുന്ന ക്ലബ്ബിലേക്ക് ആണ് കൂടു മാറിയത്.

Also Read  –   ഇത് നോക്കൂ, ബ്ലാസ്റ്റേഴ്‌സ് ചെയ്തത് മണ്ടത്തരമോ?👀 ബാക്കിയുള്ളവരുടെ പദ്ധതികൾ ഇങ്ങനെയല്ല.!!