ഇന്ത്യൻ സൂപ്പർ ലീഗിന്റെ ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ പുതിയ താരങ്ങൾ വരുന്നതും കാത്തിരിക്കുന്ന കേരള ബ്ലാസ്റ്റേഴ്സ് ആരാധകർക്ക് നിരാശ നൽകുന്ന ട്രാൻസ്ഫർ വാർത്തകളാണ് ഇതുവരെ ബ്ലാസ്റ്റേഴ്സ് നൽകിയത്.

കേരള ബ്ലാസ്റ്റേഴ്സ് എഫ് സി തങ്ങളുടെ നാല് സൂപ്പർതാരങ്ങൾ ട്രാൻസ്ഫർ വിൻഡോയിലൂടെ ടീം വിടുന്നതായാണ്  ഇതുവരെ ഒഫീഷ്യൽ പ്രഖ്യാപനം നടത്തിയത്. കേരള ബ്ലാസ്റ്റേഴ്സിന്റെ റൈറ്റ് ബാക് പൊസിഷനിൽ കളിക്കുന്ന പ്രബീർ ദാസ് ഈ സീസൺ അവസാനം വരെയുള്ള ലോൺ അടിസ്ഥാനത്തിലാണ് മുംബൈ സിറ്റിയിൽ പോയത്.

Also Read –    കരിയറിലെ അവസാന ഗോളുകളിലൊന്ന് ബ്ലാസ്റ്റേഴ്‌സിനായി നേടി വിദേശതാരം വിരമിക്കുന്നു..

എന്നാൽ ഒറ്റദിവസംകൊണ്ട് രണ്ട് താരങ്ങളുടെ ട്രാൻസ്ഫർ അപ്ഡേറ്റ് കേരള ബ്ലാസ്റ്റേഴ്സ് എഫ് സി പുറത്തുവിട്ടു. ബ്ലാസ്റ്റേഴ്സ് കൊണ്ടുവന്ന വിദേശ താരമായ ജോഷുവ സോറ്റീരിയോ കരാർ അവസാനിച്ചു ടീം വിടുന്നതായി ബ്ലാസ്റ്റേഴ്‌സ് പ്രഖ്യാപിച്ചു.

Also Read –    ഇത്രയുമധികം നിർഭാഗ്യം വേട്ടയാടിയ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് വിദേശതാരമുണ്ടോയെന്ന് സംശയമാണ്🥲

കൂടാതെ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മലയാളി സൂപ്പർ താരമായ രാഹുൽ കെപിയുടെ ട്രാൻസ്ഫറും ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലി പ്രഖ്യാപിച്ചു. 2027 വരെയുള്ള സ്ഥിരകരാറിലാണ് രാഹുലിനെ ഒഡിഷ എഫ്സി വാങ്ങിയത്. ഇതുവരെയും ഒരു സൈനിങ് അപ്ഡേറ്റ് പോലും ബ്ലാസ്റ്റേഴ്‌സ് ഒഫീഷ്യലി പ്രഖ്യാപിച്ചിട്ടില്ല.

Also Read –    കൊച്ചിയിൽ മൂന്ന് ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ പുറത്ത്!! അഡ്രിയാൻ ലൂണ ഉൾപ്പെടെ താരങ്ങൾക്ക് വാണിംഗ്..

കേരളത്തിന്റെ ഐ ലീഗ് ടീമായ ഗോകുലം കേരള ബ്ലാസ്റ്റേഴ്‌സ് താരമായ സൗരവ് മണ്ടലിനെ സ്വന്തമാക്കിയത് കഴിഞ്ഞ ദിവസം ഒഫീഷ്യലി പ്രഖ്യാപിച്ചിരുന്നു. നാല് താരങ്ങൾ ടീം വിട്ടിട്ട് പോലും ജനുവരി ട്രാൻസ്ഫർ വിൻഡോയിലൂടെ ഒരു സൈനിങ് പോലും ഇതുവരെ ബ്ലാസ്റ്റേഴ്‌സ് പൂർത്തിയാക്കിയതായി പ്രഖ്യാപിച്ചിട്ടില്ല.