ഇന്ത്യൻ സൂപ്പർ ലീഗിൽ  കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ സുവർണ്ണ കാലഘട്ടം സെർബിയൻ പരിശീലകൻ ഇവാൻ വുകമനോവിചിന് കീഴിലുള്ള മൂന്നു സീസണ്കളാണ്. ഇതിന് മുൻപ് വന്ന പരിശീലകന്മാരെല്ലാം അധികകാലം ബ്ലാസ്റ്റേഴ്സിൽ നിലനിൽക്കാതെ മടങ്ങിയപ്പോൾ മൂന്ന് സീസണിലാണ് ഇവാൻ ടീമിനെ നയിച്ചത്.

അതിലെ ഇവാൻ ആശാനോടൊപ്പമുള്ള ആദ്യ സീസൺ കേരള ബ്ലാസ്റ്റേഴ്സ് എഫ് സി ഐ എസ് എല്ലിന്റെ ഫൈനൽ പോരാട്ടം വരെയെത്തിയാണ് മടങ്ങിയത്. 2021-2022 സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ഡിഫെൻസിലെ പ്രധാന താരമായിരുന്ന എനസ് സിപോവിച് ഒരു സീസൺ കളിച്ചതിനുശേഷം ബ്ലാസ്റ്റേഴ്‌സ് വിടുകയായിരുന്നു.

Also Read –  ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ പോലെയുള്ള സൈനിങ്ങും താരങ്ങളെയുമാണ് വേണ്ടതെന്നു എതിരാളികൾ🔥

നിലവിൽ തന്റെ നാടായ ബോസ്നിയയിലെ ലീഗിൽ കളിക്കുന്ന ക്ലബിന് വേണ്ടി ഈ സീസണിൽ കളിച്ച സിപ്പോവിച് ഫുട്ബോളിൽ നിന്നും വിരമിക്കുന്നതായി റിപ്പോർട്ടുകളുണ്ട്. 34 കാരനായ താരം ബ്ലാസ്റ്റേഴ്സിൽ എത്തുന്നതിനു മുൻപേ ചെന്നൈയിൻ എഫ്സിക്ക് വേണ്ടി ഐഎസ്എലിൽ കളിച്ചിരുന്നു.

Also Read  –  ഫാൻസ്‌ ആശങ്കപ്പെടേണ്ടതില്ല, രണ്ട് എണ്ണം പോയാലും പകരം വെക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും..

ഇവാൻ വുകമനോവിചിന്റെ ആദ്യ സീസണിൽ ബ്ലാസ്റ്റേഴ്സിൽ പന്ത് തട്ടിയ താരം ഇപ്പോൾ ഫുട്ബോളിൽ നിന്നും വിരമിക്കുകയാണ്. ബ്ലാസ്റ്റേഴ്‌സ് ആരാധകരുമായും മികച്ച ബന്ധം പുലർത്തുന്ന സിപോവിച് ഏകദേശം 260 ലധികം മത്സരങ്ങളാണ് കരിയറിൽ കളിച്ചത്.

Also Read  –  കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലേക്ക് നയിക്കാൻ അവൻ തിരിച്ചുവരുന്നു🔥കൊച്ചിയിൽ കാണാനാവും💯

ചെന്നൈയിൻ എഫ്സിക്ക് വേണ്ടി 18 മത്സരങ്ങൾ കളിച്ച താരം ഗോളുകൾ നേടിയിട്ടില്ലെങ്കിലും പിന്നീട് ബ്ലാസ്റ്റേഴ്സിന് വേണ്ടി കളിക്കുമ്പോൾ 14 മത്സരങ്ങളിൽ നിന്നും ഒരു ഗോൾ സ്വന്തമാക്കിയിട്ടുണ്ട്. ബ്ലാസ്റ്റേഴ്സിന് വേണ്ടി ഗോൾ നേടിയതിന് ശേഷം ഈ സീസണിൽ ഒരു ഗോൾ മാത്രമാണ് താരം നേടിയിട്ടുള്ളത്.

Also Read  –  ലോബേരക്ക് ബ്ലാസ്റ്റേഴ്‌സ് വക വമ്പൻ ഓഫർ👀🔥ഒരു കിടിലൻ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് തൂക്കിയേക്കും🔥