ഇന്ത്യൻ സൂപ്പർ ലീഗിന്റെ പതിനൊന്നാമത്തെ സീസണിന് പുതിയ പരിശീലകന്മാരെ കൊണ്ടുവന്ന കേരള ബ്ലാസ്റ്റേഴ്സിന്റെ കണക്കുകൂട്ടലുകൾ തെറ്റിച്ചു കൊണ്ടാണ് ടീമിന്റെ പ്രകടനം പിന്നീടുണ്ടായത്. സ്റ്റാറെക്കും സഹപരിശീലകന്മാർക്കും കീഴിൽ ബ്ലാസ്റ്റേഴ്‌സ് മോശം ഫോമിലാണ് കളിച്ചത്.
മോശം ഫോമിനെ തുടർന്ന് പരിശീലകന്മാരെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് ഇതുവരെയും പുതിയ പരിശീലകനെ ടീമിൽ കൊണ്ടുവന്നിട്ടില്ല. നിലവിൽ താൽകാലിക പരിശീലകന്മാരാണ് ടീമിനെ നയിക്കുന്നത്.
Also Read – കോച്ചാണ് എന്നെ അത്ഭുതപ്പെടുത്തിയത്, ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം രാഹുൽ പ്രതികരിക്കുന്നു..
അതേസമയം പുതിയ പരിശീലകനായുള്ള കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ ട്രാൻസ്ഫർ നീക്കങ്ങൾ തുടരുകയാണ്. ഷോർട്ലിസ്റ്റ് ചെയ്ത പരിശീലകന്മാർക്ക് ബ്ലാസ്റ്റേഴ്‌സ് ഓഫറുകൾ നൽകുന്നുണ്ട്.
Also Read – ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ പോലെയുള്ള സൈനിങ്ങും താരങ്ങളെയുമാണ് വേണ്ടതെന്നു എതിരാളികൾ🔥
ഏറ്റവും ഒടുവിൽ ലഭിച്ച ട്രാൻസ്ഫർ അപ്ഡേറ്റ് പ്രകാരം ഒഡിഷയുടെ പരിശീലകനായ സെർജിയോ ലോബേരക്ക് വമ്പൻ ഓഫർ ബ്ലാസ്റ്റേഴ്‌സ് നൽകിയിട്ടുണ്ട്. കൂടാതെ ലോബേരക്ക് കീഴിലുള്ള കിടിലൻ താരത്തിനെയും ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കുമെന്ന് ഓഫറിലുണ്ട്.
Also Read – ഫാൻസ് ആശങ്കപ്പെടേണ്ടതില്ല, രണ്ട് എണ്ണം പോയാലും പകരം വെക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും..
നേരത്തെ ബ്ലാസ്റ്റേഴ്‌സ് നൽകിയ ഓഫറിനെക്കാളും മികച്ച ഓഫറാണ് ഇത്തവണ നൽകിയിട്ടുള്ളത്. ഇതുവരെയും ലോബേര ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഓഫറിനോട് പ്രതികരിച്ചിട്ടില്ല, ലോബേരയെ കൊണ്ടുവരികയാണെങ്കിൽ കോച്ച് ആവശ്യപ്പെടുന്ന ഒരു കിടിലൻ താരത്തിനെ കൂടി ബ്ലാസ്റ്റേഴ്‌സ് സൈനിങ് പൂർത്തിയാക്കും.
Also Read – കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലേക്ക് നയിക്കാൻ അവൻ തിരിച്ചുവരുന്നു🔥കൊച്ചിയിൽ കാണാനാവും💯