ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത മത്സരത്തിനുവേണ്ടി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്സ് എഫ് സിക്ക് അടുത്ത രണ്ടു മത്സരങ്ങളും കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ വെച്ചുള്ള ഹോം മത്സരങ്ങളാണ്.

ജനുവരി 13ന്  ഒഡീഷ്യ എഫ്സിക്കെതിരെയും 18ന് നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സി ക്കെതിരെയുമാണ് കേരള ബ്ലാസ്റ്റേഴ്സിന്റെ മത്സരങ്ങൾ. പഞ്ചാബിനെതിരായ കഴിഞ്ഞ മത്സരം വിജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് ബ്ലാസ്റ്റേഴ്സ്.

Also Read –  കോച്ചാണ് എന്നെ അത്ഭുതപ്പെടുത്തിയത്, ബ്ലാസ്റ്റേഴ്‌സ് വിട്ടതിനു ശേഷം രാഹുൽ പ്രതികരിക്കുന്നു..

ഒഡീഷ എഫ്സിക്കെതിരായ മത്സരത്തിൽ കേരള ബ്ലാസ്റ്റേഴ്സിന്റെ മിലോസ് ഉൾപ്പടെ മൂന്നു താരങ്ങൾ സസ്പെൻഷൻ നേരിടുന്നുണ്ട്. അതേസമയം പരിക്ക് മാറി  ബ്ലാസ്റ്റേഴ്സിന്റെ സൂപ്പർ വിദേശ താരം അടുത്ത മത്സരത്തിൽ തിരിച്ചെത്തുമെന്ന റിപ്പോർട്ട് ആശ്വാസം നൽകുന്നതാണ്.

Also Read –  ബ്ലാസ്റ്റേഴ്‌സ് സൂപ്പർതാരത്തിനെ പോലെയുള്ള സൈനിങ്ങും താരങ്ങളെയുമാണ് വേണ്ടതെന്നു എതിരാളികൾ🔥

കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുടെ സ്പാനിഷ് മുന്നേറ്റനിര താരം ജീസസ് ജിമിനസ് പരിക്ക് മാറി ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരത്തിൽ ടീമിൽ തിരിച്ചെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പരിക്ക് കാരണം താരത്തിന് ബ്ലാസ്റ്റേഴ്സിന്റെ കഴിഞ്ഞ മത്സരങ്ങൾ നഷ്ടമായിരുന്നു.

Also Read –  ഫാൻസ്‌ ആശങ്കപ്പെടേണ്ടതില്ല, രണ്ട് എണ്ണം പോയാലും പകരം വെക്കാൻ ബ്ലാസ്റ്റേഴ്സിന് കഴിയും..