ഇന്ത്യൻ സൂപ്പർ ലീഗ് സീസൺ മുഖ്യപരിശീലകനായിരുന്ന സ്വീഡിഷ് പരിശീലകൻ മൈകൽ സ്റ്റാറെയെ പുറത്താക്കിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി റീസർവ് ടീം പരിശീലകന്മാരായ
തോമസ്, പുരുഷോത്തമൻ എന്നിവരെയാണ് നിലവിൽ താൽക്കാലിക പരിശീലകന്മാരായി നിയമിച്ചത്.
സ്റ്റാറേ പോയതിന് ശേഷം കേരള ബ്ലാസ്റ്റേഴ്സ് കളിച്ച മൂന്നു മത്സരങ്ങളിൽ ഒരു തോൽവിയും രണ്ടു വിജയവുമാണ് സമ്പാദ്യം. അവസാന മത്സരത്തിൽ പഞ്ചാബിനെ അവരുടെ സ്റ്റേഡിയത്തിൽ വെച്ച് എതിരില്ലാത്ത ഒരു ഗോളിന് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് മൂന്നു പോയിന്റുകളുമായാണ് മടങ്ങിയത്.
Also Read – ട്രാൻസ്ഫർ വിൻഡോയിലെ ബ്ലാസ്റ്റേഴ്സിന്റെ ട്രാൻസ്ഫർ സൈനിങ് പ്ലാനുകൾ ഇതാണ്..
അതേസമയം മത്സരത്തിൽ രണ്ട് റെഡ് കാർഡുകൾ കണ്ട കേരള ബ്ലാസ്റ്റേഴ്സ് 9 പേരുമായാണ് മത്സരം പൂർത്തിയാക്കിയത്. മിലോസ്, ഐബൻ എന്നീ താരങ്ങൾക്ക് റെഡ് കാർഡ് ലഭിച്ചതിനാൽ അടുത്ത മത്സരം നഷ്ടമാവും.
Also Read – രാഹുലിന്റെ വില്പനയിലൂടെ ബ്ലാസ്റ്റേഴ്സിന് പണം കിട്ടും!! ഈ ചതി വേണ്ടായിരുന്നുവെന്ന് ആരാധകർ..
ബ്ലാസ്റ്റേഴ്സിന്റെ ഫസ്റ്റ് ഇലവനിലെ താരങ്ങൾക്ക് റെഡ് കാർഡ് കാർഡ് ലഭിച്ചത് സംബന്ധിച്ച് സംസാരിച്ച ബ്ലാസ്റ്റേഴ്സ് പരിശീലകൻ പുരുഷോത്തമൻ അടുത്ത മത്സരത്തിലും പൂർണ്ണ ആത്മവിശ്വാസത്തോടെ കളിക്കുമെന്ന് വ്യക്തമാക്കി.
Also Read – കോച്ചാണ് എന്നെ അത്ഭുതപ്പെടുത്തിയത്, ബ്ലാസ്റ്റേഴ്സ് വിട്ടതിനു ശേഷം രാഹുൽ പ്രതികരിക്കുന്നു..
തങ്ങൾ 27അംഗ ടീമാണെന്നും രണ്ട് താരങ്ങളിലെങ്കിൽ മറ്റുള്ളവർ മുന്നോട്ട് വന്ന് ആ പൊസിഷനുകളിൽ കളിക്കുമെന്ന് പറഞ്ഞ കോച്ച് ടീമിൽ തങ്ങൾക്ക് വിശ്വാസമുണ്ടെന്ന് കൂട്ടിച്ചേർത്തു.
Also Read – ബ്ലാസ്റ്റേഴ്സ് സൂപ്പർതാരത്തിനെ പോലെയുള്ള സൈനിങ്ങും താരങ്ങളെയുമാണ് വേണ്ടതെന്നു എതിരാളികൾ🔥