ഇന്ത്യൻ സൂപ്പർ ലീഗിന്റെ കഴിഞ്ഞ സീസണിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി സമ്മർ ട്രാൻസ്ഫർ വിൻഡോയിലൂടെ പ്രീസീസൺ തുടങ്ങുന്നതിനു മുൻപ് കൊണ്ടുവന്ന പ്രധാന വിദേശ സൈനിങ്ങായിരുന്നു ഓസ്ട്രേലിയൻ താരമായ ജോഷുവ സോറ്റീരിയോയുടെ സൈനിങ്.
2025 വരെ നീളുന്ന രണ്ടു വർഷത്തെ കരാറിൽ കേരള ബ്ലാസ്റ്റേഴ്സ് എഫ്സിയുമായി ഒപ്പുവെച്ച ജോഷുവ പ്രീസീസണിൽ ബ്ലാസ്റ്റേഴ്സിനൊപ്പം പരിശീലനം നടത്തിയെങ്കിലും ഐ എസ് എൽ തുടങ്ങുന്നതിനുമുമ്പേ താരം പരിക്കുപറ്റി പുറത്തായി.
Also Read – കേരള ബ്ലാസ്റ്റേഴ്സിനെ പ്ലേഓഫിലേക്ക് നയിക്കാൻ അവൻ തിരിച്ചുവരുന്നു🔥കൊച്ചിയിൽ കാണാനാവും💯
ഈ സീസണിലും ബ്ലാസ്റ്റേഴ്സിനോടൊപ്പം പ്രീസീസൺ പരിശീലനത്തിലും സൗഹൃദ മത്സരത്തിലും ജോഷുവ കളിച്ചെങ്കിലും വീണ്ടും പരിക്കു വന്നതോടെ ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡിൽ നിന്നും പുറത്തായി. നിലവിൽ കരാർ അവസാനിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് ജോഷുവ ബ്ലാസ്റ്റേഴ്‌സുമായി പരസ്പരധാരണയോടെ കരാർ റദ്ദാക്കി ബ്ലാസ്റ്റേഴ്‌സ് വിടുന്നത്.
Also Read – ലോബേരക്ക് ബ്ലാസ്റ്റേഴ്‌സ് വക വമ്പൻ ഓഫർ👀🔥ഒരു കിടിലൻ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് തൂക്കിയേക്കും🔥
സ്റ്റേജിൽ കഴിവ് തെളിയിക്കാൻ പോലും അവസരം ലഭിക്കാതെ ബുദ്ദിമുട്ടിയ താരമാണ് ജോഷുവ സോറ്റീരിയോ. 29കാരനായ താരം ബ്ലാസ്റ്റേഴ്‌സ് വിട്ടതോടെ പുതിയ ക്ലബ് തേടുകയാണ്. ബ്ലാസ്റ്റേഴ്സിൽ വരുന്നതിന് മുൻപ് എ ലീഗിലാണ് താരം കളിച്ചത്.
Also Read – കരിയറിലെ അവസാന ഗോളുകളിലൊന്ന് ബ്ലാസ്റ്റേഴ്‌സിനായി നേടി വിദേശതാരം വിരമിക്കുന്നു..