ഇന്ത്യൻ സൂപ്പർ ലീഗിൽ നടന്ന തങ്ങളുടെ അവസാന മത്സരത്തിൽ പഞ്ചാബ് എഫ്സിയെ ഏകപക്ഷീയമായ ഒരു ഗോളിന് വീഴ്ത്തിയ കേരള ബ്ലാസ്റ്റേഴ്സ് എഫ്സി വിജയത്തിന്റെ ആത്മവിശ്വാസത്തിൽ അടുത്ത മത്സരത്തിന് ഒരുങ്ങുകയാണ്.
ജനുവരി 13ന് കൊച്ചിയിലെ കലൂർ ജവഹർലാൽ നെഹ്റു സ്റ്റേഡിയത്തിൽ വെച്ചാണ് ഒഡിഷ എഫ്സിക്കെതിരെയുള്ള കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മത്സരം അരങ്ങേറുന്നത്. പഞ്ചാബിനെതീരായ മത്സരത്തിൽ റെഡ് കാർഡുകൾ കണ്ട മിലോസ്, ഐബൻ എന്നീ താരങ്ങൾക്കും യെല്ലോ കാർഡുകളുടെ സസ്‌പെൻഷൻ നേരിടുന്ന ഡാനിഷ് ഫാറൂഖ്‌നും ഈ മത്സരം നഷ്ടമാവും.
Also Read – ലോബേരക്ക് ബ്ലാസ്റ്റേഴ്‌സ് വക വമ്പൻ ഓഫർ👀🔥ഒരു കിടിലൻ സൈനിങ് കൂടി ബ്ലാസ്റ്റേഴ്‌സ് തൂക്കിയേക്കും🔥
അതേസമയം കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിയുടെ മൂന്ന് താരങ്ങൾ ഇപ്പോഴും സസ്‌പെൻഷൻ ലഭിക്കുന്നതിന് അരികിലാണുള്ളത്. ക്യാപ്റ്റൻ അഡ്രിയാൻ ലൂണ, ഫ്രഡി, നവോച്ച സിങ് എന്നീ മൂന്ന് താരങ്ങൾക്ക് അടുത്ത മത്സരത്തിൽ യെല്ലോ കാർഡ് ലഭിച്ചാൽ ഒരു മത്സരം സസ്‌പെൻഷൻ ലഭിക്കും.
Also Read – കരിയറിലെ അവസാന ഗോളുകളിലൊന്ന് ബ്ലാസ്റ്റേഴ്‌സിനായി നേടി വിദേശതാരം വിരമിക്കുന്നു..
ഒഡിഷ എഫ്സിക്കെതിരെയുള്ള കൊച്ചിയിലെ മത്സരത്തിന് ശേഷം കൊച്ചിയിലെ ഹോം സ്റ്റേഡിയത്തിൽ നോർത്ത് ഈസ്റ്റ് യുണൈറ്റഡ് എഫ്സിയുമായാണ് കേരള ബ്ലാസ്റ്റേഴ്സിന് അടുത്ത മത്സരം.
Also Read – ഇത്രയുമധികം നിർഭാഗ്യം വേട്ടയാടിയ മറ്റൊരു ബ്ലാസ്റ്റേഴ്‌സ് വിദേശതാരമുണ്ടോയെന്ന് സംശയമാണ്🥲