FootballIndian Super LeagueKBFCSportsTransfer News

നോഹയെ സ്വന്തമാക്കാൻ എതിരാളികൾ; പ്രതിരോധത്തിലേക്ക് പുതിയ ഭടൻ; ബ്ലാസ്റ്റേഴ്സിന്റെ പുതിയ ട്രാൻസ്ഫർ അപ്‌ഡേറ്റുകൾ അറിയാം…

പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഇന്ന് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ആ അപ്‌ഡേറ്റുകൾ പരിശോധിക്കാം..

സമ്മർ ട്രാൻസ്ഫർ വിൻഡോ ആരംഭിക്കാൻ ഇനിയും ആഴ്ചകൾ ബാക്കിയുണ്ടെങ്കിലും ടീമുകളെല്ലാം ആദ്യ ഘട്ട ശ്രമങ്ങൾ ആരംഭിച്ചിരിക്കുകയാണ്. കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ടും ചില ട്രാൻസ്ഫർ അപ്‌ഡേറ്റുകളുണ്ട്. പ്രമുഖ കായിക മാധ്യമ പ്രവർത്തകനായ ആശിഷ് നെഗി ഇന്ന് ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട ചില അപ്‌ഡേറ്റുകൾ പങ്ക് വെച്ചിട്ടുണ്ട്. ആ അപ്‌ഡേറ്റുകൾ പരിശോധിക്കാം..

പഞ്ചാബ് എഫ്സിയുടെ അഭിഷേക് ടെക്ച്ചത്തെ സ്വന്തമാക്കാൻ കേരളാ ബ്ലാസ്റ്റേഴ്‌സ് ശ്രമം നടത്തുന്നുവെന്നാണ് ആശിഷ് നെഗി പങ്ക് വെച്ച വാർത്തകളിൽ പ്രധാനം. എന്നാൽ ബ്ലാസ്റ്റേഴ്‌സ് മാത്രമല്ല, ബ്ലാസ്റ്റേഴ്സിനൊപ്പം രണ്ട് ഐഎസ്എൽ ക്ലബ്ബുകൾ കൂടി അദ്ദേഹത്തെ ലക്ഷ്യം വെക്കുന്നുണ്ട്.

നേരത്തെ ബ്ലാസ്റ്റേഴ്സിന്റെ റഡാറിൽ ഉണ്ടായിരുന്ന താരമാണ് ലെഫ്റ്റ് ബാക്ക് പൊസിഷനിൽ കളിക്കുന്ന അഭിഷേക്. കഴിഞ്ഞ രണ്ട് സീസണുകളിൽ പഞ്ചാബിനായി താരം നടത്തിയ കിടിലൻ പ്രകടനം മൂലം ട്രാൻസ്ഫർ വിപണിയിൽ താരത്തിന്റെ മൂല്യം വർധിച്ചിട്ടുണ്ട്.

അതേ സമയം, ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കൻ മുന്നേറ്റ താരം നോഹ സദോയിയെ സ്വന്തമാക്കാൻ ഒരു ഐഎസ്എൽ ക്ലബ് ശ്രമം നടത്തുന്നതായും ആശിഷ് നെഗി റിപ്പോർട്ട് ചെയ്യുന്നു. ഒരു ഐഎസ്എൽ ക്ലബ് അദ്ദേഹത്തിന് ഒരു ഓഫർ നൽകിയതായും പ്രസ്തുത റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ നോഹ ഈ ഓഫർ സ്വീകരിച്ചോ എന്ന കാര്യം വ്യക്തമല്ല. നിലവിൽ അദ്ദേഹത്തിന് ബ്ലാസ്റ്റേഴ്‌സുമായി ഇനിയും കരാർ ബാക്കിയുണ്ട്.