ഇന്ത്യൻ ഫുട്ബോൾ ലോകത്ത് കഴിഞ്ഞ കുറച്ച് ആഴ്ചകളായി കേരള ബ്ലാസ്റ്റേഴ്സിന്റെ ഉടമസ്ഥാവകാശ കൈമാറ്റത്തെക്കുറിച്ചാണ് ചർച്ചകൾ. നിലവിലെ ഉടമകളായ മാഗ്നം സ്പോർട്സ് തങ്ങളുടെ പൂർണ്ണ ഓഹരികളും വിറ്റഴിക്കാൻ ഒരുങ്ങുകയാണെന്ന വിവരങ്ങൾ പ്രമുഖ കായിക മാധ്യമങ്ങളും മാധ്യമപ്രവർത്തകരും നേരത്തെ തന്നെ സ്ഥിരീകരിച്ചിരുന്നു. ഇതേത്തുടർന്ന്, ക്ലബ്ബ് ആരൊക്കെ വാങ്ങുമെന്നതിനെച്ചൊല്ലി ആരാധകർക്കിടയിൽ അഭ്യൂഹങ്ങളും ശക്തമായിരുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ ആരാധകരെ ആവേശത്തിലാക്കുന്നതും അതേസമയം ആശങ്ക ബാക്കി വെക്കുന്നതുമായ ഒരു പുതിയ അപ്ഡേറ്റ് കൂടി പുറത്തുവന്നിരിക്കുകയാണ്. ബ്ലാസ്റ്റേഴ്സിനെ ഏറ്റെടുക്കാൻ പുതിയ ഉടമകൾ പൂർണ്ണ സജ്ജരാണെങ്കിലും ചില നിയമപരമായ തടസ്സങ്ങൾ മാത്രമാണ് നിലവിൽ ഔദ്യോഗിക പ്രഖ്യാപനത്തിന് പ്രതിബന്ധമായി നിൽക്കുന്നതെന്ന് ഐഎഫ്ടി ന്യൂസ് മീഡിയ റിപ്പോർട്ട് ചെയ്യുന്നു.
ബ്ലാസ്റ്റേഴ്സിന്റെ നിലവിലെ ഉടമസ്ഥരുമായി ബന്ധപ്പെട്ട് കോടതിയിൽ ഒരു കേസ് നിലവിലുണ്ട്. ഈ നിയമനടപടികൾ പൂർത്തിയാകാത്തതിനാൽ തങ്ങളുടെ ഉടമസ്ഥതയിലുള്ള സ്വത്തുക്കളോ ഓഹരികളോ നിലവിൽ കൈമാറ്റം ചെയ്യാൻ അവർക്ക് നിയമപരമായി സാധിക്കില്ല. കോടതിയിൽ നിന്ന് കേസിൽ അന്തിമ തീരുമാനവും വ്യക്തതയും വരുന്നത് വരെ ഔദ്യോഗികമായ കൈമാറ്റം നീണ്ടുപോകും.
കേസ് പൂർണ്ണമായും പരിഹരിക്കപ്പെടുന്ന ദിവസം തന്നെ പുതിയ ഉടമകൾ ബ്ലാസ്റ്റേഴ്സിന്റെ ചുമതല ഔദ്യോഗികമായി ഏറ്റെടുക്കുമെന്നാണ് വിവരങ്ങൾ നൽകുന്ന സൂചന.
ALSO READ:
- കോടികളുടെ ലാഭം വേണ്ടെന്ന് വെച്ചു: ബ്ലാസ്റ്റേഴ്സ് കാണിച്ച ഏറ്റവും വലിയ മണ്ടത്തരം
- ജംഷദ്പൂരിന് പകരക്കാർ?; ഐഎസ്എല്ലിൽ പുതിയ ടീമിനെ ഉൾപ്പെടുത്താൻ എഐഎഫ്എഫ്: വരുന്നത് ഗോവൻ ലെജൻഡറി ക്ലബ്
- ബ്ലാസ്റ്റേഴ്സിന്റെ പുതിയ ഉടമകളിൽ മലബാറിൽ നിന്നുള്ള ബിസിനസ് ഗ്രൂപ്പും: ക്ലബ്ബിന്റെ ആസ്ഥാനം മാറ്റാൻ ആലോചന
English Summary: Kerala Blasters new owners are ready to complete the takeover of the ISL club from Magnum Sports. However, the official ownership transfer is currently delayed due to an ongoing court case involving the present owners. The deal will be finalized once legal issues are fully resolved.
content: Kerala Blasters new owners
