ഐഎസ്എൽ 2025-26 സീസൺ ഫെബ്രുവരി 14 ന് ആരംഭിക്കുമെങ്കിലും ക്ലബ്ബുകളെല്ലാം കടുത്ത സാമ്പത്തിക വെല്ലുവിളികളാണ് നേരിടുന്നത്. (kerala blasters news) എഫ്എസ്ഡിഎല്ലുമായുള്ള കരാർ അവസാനിപ്പിച്ചതോടെ ഈ സീസൺ മുതൽ എഐഎഫ്എഫ് നേരിട്ടാണ് ഐഎസ്എൽ നടത്തുന്നത്.
എഐഎഫ്എഫ് നടത്തുന്നതിനാൽ തന്നെ മുൻ വർഷങ്ങളെ അപേക്ഷിച്ച് ക്ലബ്ബുകൾക്ക് സാമ്പത്തിക ഭദ്രതയും എഐഎഫ്എഫ് ഉറപ്പ് നൽകുന്നില്ല. കേരളാ ബ്ലാസ്റ്റേഴ്‌സ് അടക്കമുള്ള ക്ലബ്ബുകൾ വമ്പൻ സാമ്പത്തിക നഷ്ടം മുന്നിൽ കണ്ട് കൊണ്ട് തന്നെയാണ് ലീഗിനെ നേരിടാൻ ഒരുങ്ങുന്നത്.
സാമ്പത്തിക നഷ്ടം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് അഡ്രിയാൻ ലൂണ, നോഹ സദോയി, തിയാഗോ ആൽവസ്, യുവാൻ റോഡ്രിഗസ് എന്നീ ഉയർന്ന പ്രതിഫലമുള്ള താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വിടാൻ ക്ലബ് അനുവദിച്ചത്.
കൂടാതെ കൊച്ചിയിലെ ഉയർന്ന സ്റ്റേഡിയം വാടക ഒഴിവാക്കാനായി കോഴിക്കോട് കോർപറേഷൻ സ്റ്റേഡിയം, പയ്യനാട് സ്റ്റേഡിയം എന്നിവടങ്ങളിൽ എവിടെയെങ്കിലും ഇത്തവണ ഹോം ഗ്രൗണ്ട് ആക്കാനും ബ്ലാസ്റ്റേഴ്‌സ് ശ്രമിക്കുന്നുണ്ട്.
സാമ്പത്തിക നഷ്ടം വലിയ രീതിയിൽ പ്രതീക്ഷിക്കുന്ന ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന് മുതൽക്കൂട്ടാവുകയാണ് പുതിയ ഒഫീഷ്യൽ അസ്സോസിയേറ്റ് പാട്ണറായ Suryadev TMT യുടെ കടന്ന് വരവ്. സീസണിൽ ദക്ഷിണേന്ത്യയിലെ പ്രമുഖ സ്റ്റീൽ ബ്രാൻഡായ സൂര്യദേവ് ടിഎംടി ബ്ലാസ്റ്റേഴ്സിന്റെ അസ്സോസിയേറ്റ് പാട്ണവുമെന്ന് ക്ലബ് അറിയിച്ചിരിക്കുകയാണ്. ഇതോടെ സാമ്പത്തിക നഷ്ടം നേരിടുന്ന ബ്ലാസ്റ്റേഴ്സിന് വലിയൊരു ആശ്വാസമാണിത്.

ALSO READ: ഐഎസ്എല്ലിനുള്ള ബ്ലാസ്റ്റേഴ്‌സ് സ്‌ക്വാഡ് റെഡി; രണ്ട് റിസേർവ് താരങ്ങൾക്ക് പ്രൊമോഷൻ..?
content: kerala blasters news
