സൂപ്പർ കപ്പ് പോരാട്ടങ്ങൾ പുരോഗമിച്ച് കൊണ്ടിരിക്കുകയാണ്. ഇത് വരെയുള്ള പോരാട്ടങ്ങളിൽ സെമി ഫൈനൽ ബെർത്ത് ഉറപ്പിച്ചത് എഫ്സി ഗോവ മാത്രമാണ്. ചെന്നൈയിൻ എഫ്സി, നോർത്ത് ഈസ്റ്റ്, ജംഷഡ്പൂർ, ഇന്റർ കാശി, എന്നിവർ ഇതിനോടകം ടൂർണമെന്റിൽ നിന്നും പുറത്താവുകയും ചെയ്തിരിക്കുകയാണ്. മത്സരങ്ങൾ പുരോഗമിക്കുമ്പോൾ സൂപ്പർ കപ്പ് സെമി ഫൈനൽ പോരാട്ടങ്ങളുടെ ഷെഡ്യൂലും പുറത്ത് വന്നിരിക്കുകയാണ്.
ALSO READ: എന്ത് കൊണ്ട് ബ്ലാസ്റ്റേഴ്‌സ് ടിയാഗോയെ കളിപ്പിച്ചില്ല; ഉത്തരമെത്തി
ഗ്രൂപ്പ് എയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് സിയിലെ ചാമ്പ്യന്മാരുമാണ് ആദ്യ സെമിയിൽ ഏറ്റുമുട്ടുക. രണ്ടാം സെമിയിൽ ഏറ്റുമുട്ടുന്നത് ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരും ഗ്രൂപ്പ് ഡിയിലെ ചാമ്പ്യന്മാരുമാണ്. ഈ സാഹചര്യത്തിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഗ്രൂപ്പ് ഡിയിൽ നിന്നും യോഗ്യത നേടിയാൽ സെമിയിൽ അവർ നേരിടേണ്ടി വരിക എഫ്സി ഗോവയെയാണ്. കാരണം ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്മാരാണ് എഫ്സി ഗോവ.
ALSO READ: ഇവരെന്ന് നന്നാവും; മോശം പ്രകടനം തുടർന്ന് 2 ബ്ലാസ്റ്റേഴ്‌സ് താരങ്ങൾ…
സെമി ഫൈനലിന് യോഗ്യത നേടിയാൽ ബ്ലാസ്റ്റേഴ്‌സ് നേരിടേണ്ടത് എഫ്സി ഗോവയാണ്. എന്നാൽ സെമി ഫൈനലിന് യോഗ്യത നേടുക എന്നത് അത്ര എളുപ്പമല്ല, രാജസ്ഥാൻ യുണൈറ്റഡ് എഫ്സി, സ്പോർട്ടിങ് ക്ലബ് ഡൽഹി, മുംബൈ സിറ്റി എഫ്സി എന്നിവരെ മറികടന്ന് വേണം ബ്ലാസ്റ്റേഴ്സിന് സെമി യോഗ്യത നേടാൻ.
