ഇന്നലെ ഒഡീഷയ്ക്കെതിരെ ജയിച്ചെങ്കിലും അടുത്ത മത്സരത്തിനൊരുങ്ങുന്ന കേരളാ ബ്ലാസ്റ്റേഴ്സിനെ ഒരു പ്രതിസന്ധി കാത്തിരിക്കുകയാണ്. നാലാം മഞ്ഞക്കാർഡ് ലഭിച്ച ബ്ലാസ്റ്റേഴ്‌സ് താരത്തിന് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം കളിക്കാനാവില്ല എന്നതാണ് ബ്ലാസ്‌റ്റേഴ്‌സിനെ കാത്തിരിക്കുന്ന തിരിച്ചടി.
ഒഡീഷയ്ക്കെതിരായ മത്സരത്തിൽ മഞ്ഞക്കാർഡ് ലഭിച്ച പ്രതിരോധ താരം നവോച്ച സിംഗിനാണ് സസ്‌പെൻഷൻ മൂലം അടുത്ത മത്സരം നഷ്ടമാവുക. ഐഎസ്എൽ നിയമപ്രകാരം നാല് മഞ്ഞക്കാർഡ് ലഭിച്ചാൽ ഒരു മത്സരത്തിൽ സസ്‌പെൻഷൻ ലഭിക്കും.
ജനുവരി 18 നാണ് കൊച്ചിയിൽ നോർത്ത് ഈസ്റ്റ് യൂണൈറ്റഡിനെതിരെ ബ്ലാസ്റ്റേഴ്സിന്റെ അടുത്ത മത്സരം. ഏറെ നിർണായകമായ ഈ മത്സരത്തിൽ നവോച്ച പുറത്തിരിക്കുന്നത് ബ്ലാസ്റ്റേഴ്സിന് തിരിച്ചടിയാണ്. ബ്ലാസ്റ്റേഴ്സിന്റെ ലെഫ്റ്റ് വിങ്ങിൽ മികച്ച സംഭാവന നൽകുന്ന താരമാണ് നവോച്ച.
അതേ സമയം, നവോച്ചയ്ക്ക് പകരം മലയാളി താരം മുഹമ്മദ് ഷഹീഫോ, ഐബാൻ ദോഹ്ലിംഗോ ലെഫ്റ്റ് ബാക്കായി കളിക്കും.
അതേ സമയം 3 മഞ്ഞക്കാർഡുകൾ ലഭിച്ച നായകൻ ലൂണയും മധ്യനിര താരം ഫ്രഡിയും സസ്‌പെൻഷൻ ഭീഷണിയിലാണ്.