FootballIndian Super LeagueKBFCSports

2 മാറ്റങ്ങൾ?: നോർത്ത് ഈസ്റ്റിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ അറിയാം…

Kerala Blasters predicted lineup vs NorthEast United: സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിൽ ഇന്റർ കാശിയെ എതിരില്ലാത്ത 2 ഗോളുകൾക്ക് പരാജയപ്പെടുത്തിയതിന്റെ ആത്മവിശ്വാസത്തിൽ ബ്ലാസ്റ്റേഴ്‌സ് നോർത്ത് ഈസ്റ്റിനെ നേരിടാനൊരുങ്ങുകയാണ്.

ഒക്ടോബർ 18 ന് നോർത്ത് ഈസ്റ്റിനെ തട്ടമായ ഗുവാഹട്ടിയെ ഇന്ദിര ഗാന്ധി അത്‌ലറ്റിക്ക് സ്റ്റേഡിയത്തി രാത്രി 7:30 നാണ് പോരാട്ടം. മത്സരത്തിൽ ബ്ലാസ്റ്റേഴ്‌സ് ഇറങ്ങുമ്പോൾ കാശിക്കെതിരെ കളിച്ച ആദ്യ ഇലവനിൽ നിന്നും 2 മാറ്റങ്ങൾ പരിശീലകൻ ആഷ്‌ലി വെസ്റ്റ് വുഡ് നടത്താൻ സാധ്യതയുണ്ട്.

നോർത്ത് ഈസ്റ്റിനെതിരെ ബ്ലാസ്റ്റേഴ്‌സ് അണിനിരത്താൻ സാധ്യതയുള്ള ആദ്യ ഇലവൻ പരിശോധിക്കാം…

നോർത്ത് ഈസ്റ്റിനെതിരെയുള്ള ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ (Kerala Blasters predicted lineup vs NorthEast United)

Kerala Blasters predicted lineup vs NorthEast United
NorthEast United vs Kerala Blasters Match Graphics Indian Super League 2026-27

ഗോൾ കൂടാരത്തിൽ ഒരു മാറ്റം പരിശീലകൻ ആഷ്‌ലി നടത്താനുള്ള സാധ്യതകളുണ്ട്. കാശിക്കെതിരെ അർശ് അൻവർ ഷെയ്ഖാണ് ബ്ലാസ്റ്റേഴ്സിന്റെ വല കാത്തതെങ്കിൽ നോർത്ത് ഈസ്റ്റിനെതിരെ വെറ്ററൻ കീപ്പർ അമരീന്ദർ സിങ് ബ്ലാസ്റ്റേഴ്സിനായി അരങ്ങേറ്റം കുറിച്ചേക്കും.

നോർത്ത് ഈസ്റ്റ് പോലെയുള്ള കരുത്തരായ ടീമിനെതിരെ, പ്രത്യേകിച്ച് മൊറോക്കൻ താരം അലാദിൻ അജാരിയെ പോലുള്ള താരങ്ങളെ നേരിടാൻ ഗോള കൂടാരത്തിൽ ഒരു വെറ്ററൻ കീപ്പർ അനിവാര്യമാണ്.

ഡിഫൻസിൽ കാര്യമായ അഴിച്ച് പണിക്ക് ആഷ്‌ലി മുതിരില്ല.യുവതാരം സുമിത് ശർമ്മ, ഇംഗ്ലീഷ് താരം ജെയിംസ് ബോൾട്ടൻ, ഐബാൻ ഡോഹ്ലിങ്, ഹോർമിപാം എന്നിവർ നാലംഗ ഡിഫൻസിൽ തുടരും.

ഇതിൽ അറ്റാക്കിങ് സമയത്ത് ഐബാൻ മിഡ്ഫീൽഡിലും ഡിഫൻസീവ് സമയത്ത് ഡിഫൻസിലും താരം കളിക്കും.

മിഡ്ഫീൽഡിലും മുന്നേറ്റത്തിലും കാര്യമായ മാറ്റങ്ങൾ ഉണ്ടായേക്കില്ല. ഫ്രഡി, വിബിൻ മോഹൻ, മോണ്ടിനെഗ്രെനിയൻ താരം കൊസോവിച്ച് എന്നിവർ മധ്യനിരയിൽ കളിക്കും.

മുന്നേറ്റത്തിൽ ലെഫ്റ്റ് വിങ്ങിൽ ആദ്യ മത്സരത്തിൽ ഗോൾ നേടിയ ആന്ദ്രേ ഗ്രീനും റൈറ്റ് വിങ്ങിൽ കോറു സിങ്ങും തുടരും.

സെൻട്രൽ ഫോർവെർഡ് പൊസിഷനിൽ ഗുനിയൻ സ്‌ട്രൈക്കർ മോമൊ യാൻസാനെ ആദ്യമായി ആദ്യ ഇലവനിലെത്തും.

ആദ്യ മത്സരത്തിൽ കളിക്കാത്ത നായകൻ അഡ്രിയാൻ ലൂണ നോർത്ത് ഈസ്റ്റിനെതിരെ ബെഞ്ചിൽ നിന്ന് സ്റ്റാർട്ട് ചെയ്യാനുള്ള സാധ്യതകളുണ്ട്.

മലയാളി താരം മുഹമ്മദ് സനാനും ബെഞ്ചിൽ നിന്ന് നാളെ സ്റ്റാർട്ട് ചെയ്‌തേക്കും.

4-4-2 എന്ന ഫോർമേഷൻ ആണ് ആഷ്‌ലിയുടേതെങ്കിലും അറ്റാക്കിങ് സമയത്ത് ഇത് 3-2-3-2 ആയി മാറാറുണ്ട്. ഡിഫൻസീവ് സമയത്ത് 4-5-1 ലേക്കും.

  • ബ്ലാസ്റ്റേഴ്സിന്റെ സാധ്യത ഇലവൻ: ഗോൾകീപ്പർ: അമരീന്ദർ സിങ്, പ്രതിരോധം: സുമിത് ശർമ്മ, ഐബാൻ, ജെയിംസ് ബോൾട്ടൻ, ഹോർമിപാം മിഡ്ഫീൽഡ്: ഫ്രഡി, വിബിൻ, കൊസോവിച്ച്, അറ്റാക്കിങ്: ആന്ദ്രേ ഗ്രീൻ, മോമൊ യാൻസനെ, കോറു സിങ്.

ALSO READ:

English Summary: Check the Kerala Blasters predicted lineup vs NorthEast United with key squad changes, tactical formations, and crucial player updates ahead of their upcoming ISL match.