വരുന്ന ഐ.എസ്.എൽ സീസണിൽ മഞ്ഞപ്പട കളത്തിലിറങ്ങുമോ ഇല്ലയോ എന്ന കാര്യത്തിൽ ആരാധകർക്കുണ്ടായിരുന്ന ആശങ്കകൾക്ക് ഒടുവിൽ വിരാമമായിരിക്കുകയാണ്.
ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി അഖിലേന്ത്യാ ഫുട്ബോൾ ഫെഡറേഷന് (AIFF) കൈമാറേണ്ട ആദ്യ ഗഡുവായ 55 ലക്ഷം രൂപ കേരളാ ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് അടച്ചുതീർത്തു. ഇതോടെ വരാനിരിക്കുന്ന പോരാട്ടങ്ങളിലും ബ്ലാസ്റ്റേഴ്‌സ് ഉണ്ടാകുമെന്ന കാര്യം പൂർണമായും ഉറപ്പായി.
ടീമിന്റെ പങ്കാളിത്തം ഉറപ്പായതിന് പിന്നാലെ ആരാധകർ കാത്തിരുന്ന ആ വാർത്തയും പുറത്തുവരികയാണ്. അടുത്ത സീസണ മുന്നിൽ കണ്ടുള്ള ആദ്യ ട്രാൻസ്ഫർ നീക്കങ്ങൾക്ക് ബ്ലാസ്റ്റേഴ്‌സ് തുടക്കമിട്ടതായാണ് സൂചനകൾ.
ഒഡീഷ എഫ്.സിയുടെ പരിചയസമ്പന്നനായ ഗോൾകീപ്പർ അമരീന്ദർ സിംഗിനെ വലയിലെത്തിക്കാനാണ് മാനേജ്‌മെന്റ് ഇപ്പോൾ തീവ്രശ്രമം നടത്തുന്നത്.

ഒഡീഷയുമായുള്ള കരാർ കാലാവധി പൂർത്തിയായതിനെ തുടർന്ന് നിലവിൽ ഫ്രീ ഏജന്റായി നിൽക്കുന്ന അമരീന്ദറിനെ സ്വന്തമാക്കാൻ പല പ്രമുഖ ക്ലബ്ബുകളും രംഗത്തുണ്ട്.
ഇന്ത്യൻ ഫുട്ബോളിലെ തന്നെ ഏറ്റവും അനുഭവസമ്പത്തുള്ള ഗോൾകീപ്പർമാരിൽ ഒരാളായ അമരീന്ദർ മുൻപ് ബംഗളൂരു എഫ്.സി, മുംബൈ സിറ്റി എഫ്.സി, മോഹൻ ബഗാൻ തുടങ്ങിയ മുൻനിര ഐ.എസ്.എൽ ക്ലബ്ബുകൾക്കായും മികച്ച പ്രകടനം പുറത്തെടുത്തിട്ടുള്ള താരമാണ്.
കഴിഞ്ഞ ദിവസങ്ങളിലാണ് ബ്ലാസ്റ്റേഴ്സിന്റെ മലയാളി ഗോൾകീപ്പർ സച്ചിൻ സുരേഷ് ക്ലബ് വിട്ട് ഒഡീഷ എഫ്.സിയിലേക്ക് ചേക്കേറിയത്.
സച്ചിൻ പോയതോടെ ഗോൾ പോസ്റ്റിൽ ഉണ്ടായ വിടവ് നികത്താൻ അമരീന്ദറിനെക്കാൾ അനുയോജ്യനായ മറ്റൊരു താരമില്ലെന്ന തിരിച്ചറിവാണ് ബ്ലാസ്റ്റേഴ്സിനെ ഈ നീക്കത്തിന് പ്രേരിപ്പിച്ചത്. ഈ അനുഭവസമ്പന്നനായ താരം മഞ്ഞപ്പടയുടെ ഗോൾവല കാക്കാൻ എത്തുന്നതും കാത്ത് ആവേശത്തോടെ കാത്തിരിക്കുകയാണ് ആരാധകർ.
ALSO READ:
- ബ്ലാസ്റ്റേഴ്സിനെ രക്ഷിക്കാൻ ജർമൻ ക്ലബെത്തുന്നു: പുതിയ ഉടമകളാവുമോ?
- വീണ്ടും പടിയിറക്കം: നിഹാലും കെവിൻ യോക്കും ബ്ലാസ്റ്റേഴ്‌സ് വിട്ടു
- ബ്ലാസ്റ്റേഴ്‌സ് വിട്ട് മലയാളി താരം: ഇനി ചെന്നൈയിൻ എഫ്സിയിൽ
English Summary: Following Sachin Suresh’s departure to Odisha FC, an Amrinder Singh Kerala Blasters move is on the cards. With Kerala Blasters confirming ISL participation, the management has targeted the veteran Indian goalkeeper, who is currently a free agent after his contract with Odisha FC ended.
CONTENT: Amrinder Singh Kerala Blasters
