FootballIndian Super LeagueKBFCSportsTransfer News

ആശങ്ക വേണ്ട; ഈ 3 താരങ്ങളെ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ല

പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യുമെന്നാണ് റൂമറുകൾ. ഇത് ആരാധകർക്കിടയിൽ ആശങ്കയും ഉളവാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്ന് ഉറപ്പിക്കാവുന്ന 3 താരങ്ങൾ കൂടിയുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം…

കേരളാ ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട് നിരവധി റൂമറുകൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുകയാണ്. പല താരങ്ങളെയും ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യുമെന്നാണ് റൂമറുകൾ. ഇത് ആരാധകർക്കിടയിൽ ആശങ്കയും ഉളവാക്കിയിട്ടുണ്ട്. എന്നാൽ ബ്ലാസ്റ്റേഴ്‌സ് വിൽക്കില്ലെന്ന് ഉറപ്പിക്കാവുന്ന 3 താരങ്ങൾ കൂടിയുണ്ട്. ആ 3 താരങ്ങൾ ആരൊക്കെയാണ് പരിശോധിക്കാം…

വിബിൻ മോഹൻ

2022 മുതൽ സീനിയർ ടീമിന്റെ ഭാഗമായ ഈ മലയാളി മധ്യനിര താരം ബ്ലാസ്റ്റേഴ്സിന്റെ ഭാവി പദ്ധതികളിൽ പ്രധാനിയാണ്. 2029 താരത്തിന് ബ്ലാസ്റ്റേഴ്സിൽ കരാറുണ്ട്. വലിയ പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് താരത്തെ ആവിഷ്കരിച്ച് നടത്തുന്നതിനാൽ വിബിനെ ബിൽ ബ്ലാസ്റ്റേഴ്‌സ് കൈവിടില്ലെന്ന് ഉറപ്പാണ്.

ബികാഷ് യുംനം

ഇക്കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ ബ്ലാസ്റ്റേഴ്‌സ് ചെന്നൈയിൻ എഫ്സിയിൽ നിന്നും സ്വന്തമാക്കിയ 21 കാരനായ പ്രതിരോധ താരത്തിനെ ചുറ്റിപ്പറ്റിയും ബ്ലാസ്റ്റേഴ്സിന് വലിയ പദ്ധതികളുണ്ട്, അതിനാൽ ബികാശും ബ്ലാസ്റ്റേഴ്സിന്റെ ഓഫ് ലോഡ് ചിത്രത്തിലില്ല.

കോറു സിങ്

സ്വന്തമാക്കാൻ വമ്പന്മാർക്ക് താൽപര്യം ഉണ്ടെങ്കിലും ബ്ലാസ്റ്റേഴ്‌സ് വിട്ട് കൊടുക്കില്ലെന്ന് ഉറപ്പിക്കാവുന്ന മറ്റൊരു താരമാണ് കോറു സിങ്. ഇക്കഴിഞ്ഞ സീസണിൽ ബ്ലാസ്റ്റേഴ്സിനായി അരങ്ങേറിയ താരം ശ്രദ്ധേയമായ പ്രകടനമാണ് നടത്തിയത്.

ഈ താരങ്ങൾക്കുമായി ബ്ലാസ്റ്റേഴ്സിന് മികച്ച പദ്ധതികളാണുള്ളത്. അതിനാൽ ബ്ലാസ്റ്റേഴ്‌സ് ഓഫ് ലോഡ് ചെയ്യാതെ ഈ 3 താരങ്ങളെയിലും മുറുകെ പിടിക്കുമെന്ന് ഉറപ്പാണ്.