കഴിഞ്ഞ കുറെ ദിവസമായി കേരള ബ്ലാസ്റ്റേഴ്‌സ് രാഹുൽ കെപിയുടെ പകരക്കാരനായി മുംബൈ സിറ്റിയുടെ റൈറ്റ് വിങറായ ബിപിൻ സിംഗഗിനെ കൂടാരത്തിൽ എത്തിക്കുമെന്ന് അഭ്യൂഹങ്ങൾ വരാൻ തുടങ്ങിയിട്ട്.
ബ്ലാസ്റ്റേഴ്‌സ് താരമായി പ്രീ കോൺട്രാക്ട് ധാരണയിൽ എത്തിയതായും റിപ്പോർട്ടുകൾ വന്നിരുന്നു. എന്നാൽ ഇപ്പോളിത ഇത്തരം അഭ്യൂഹങ്ങളെ തള്ളി കളഞ്ഞു കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് പ്രശസ്ത മാധ്യമ പ്രവർത്തകനായ മാർക്കസ്.
മാർക്കസിന്റെ റിപ്പോർട്ട് പ്രകാരം, അദ്ദേഹം ബിപിൻ സിംഗ് കേരള ബ്ലാസ്റ്റേഴ്‌സ് ട്രാൻസ്ഫർ നീക്കത്തെ കുറിച്ച് കേട്ടത് പോലുമില്ലായെന്നാണ്. നിലവിൽ ഇന്ത്യൻ ഏറ്റവും വിശ്വസിനിയനായ ഫുട്ബോൾ ജേർണലിസ്റ്റാണ് മാർക്കസ്.
അതുകൊണ്ട് തന്നെ ഇങ്ങനെയൊരു നീക്കം ഇതുവരെ നടന്നിട്ട് പോലുമിണ്ടാകില്ല. എന്തിരുന്നാലും ഇതുമായി ബന്ധപ്പെട്ടുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.