FootballIndian Super LeagueKBFCSportsTransfer News

ബിപിൻ ബ്ലാസ്റ്റേഴ്സിലേക്കോ? പ്രതികരിച്ച് മാർക്കസ്

2018 മുതൽ മുംബൈയുടെ ഭാഗമായ താരം ഇത് വരെ മുംബൈക്കായി 157 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈയ്ക്കൊപ്പം ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്.

കഴിഞ്ഞ കുറെ മാസങ്ങളായി പ്രചരിച്ച വാർത്തയാണ് മുംബൈ സിറ്റി എഫ്സി വിങ്ങർ ബിപിൻ സിംഗിനെ ബ്ലാസ്റ്റേഴ്‌സ് ടീമിലെത്തിക്കാൻ ശ്രമിക്കുന്നു എന്ന വാർത്ത. ഇപ്പോഴിതാ ഇക്കാര്യത്തിൽ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോ..

ബിപിനും ബ്ലാസ്റ്റേഴ്സും തമ്മിലുള്ള റിപ്പോർട്ടുകളിൽ കഴമ്പില്ലെന്നും വാർത്ത വ്യാജവുമാണെന്നാണ് മാർക്കസിന്റെ റിപ്പോർട്ട്. ഇതോടെ ബിപിനും ബ്ലാസ്റ്റേഴ്സിലേക്ക് വരില്ലെന്ന് ഉറപ്പായിരിക്കുകയാണ്.

എന്നാൽ, നിലവിൽ ചർച്ചകൾ നടന്നിട്ടില്ലെന്നായിരിക്കാം മാർക്കസ് ഉദ്ദേശിച്ചത്. വേണമെങ്കിൽ ഇനിയും താരവുമായി ബന്ധപ്പെടാം..

ഈ മാസം 31 ന് ബിപിന് മുംബൈയിൽ കരാർ അവസാനിക്കും. അതിനാൽ ഫ്രീ ഏജന്റായ താരവുമായി ബ്ലാസ്റ്റേഴ്സിന് സംസാരിക്കാൻ ഇനിയും സമയമുണ്ട്.

2018 മുതൽ മുംബൈയുടെ ഭാഗമായ താരം ഇത് വരെ മുംബൈക്കായി 157 മത്സരങ്ങൾ കളിച്ചിട്ടുണ്ട്. മുംബൈയ്ക്കൊപ്പം ഐഎസ്എൽ ഷീൽഡ്, ഐഎസ്എൽ കപ്പ്, ഡ്യൂറണ്ട് കപ്പ് എന്നിവ താരം നേടിയിട്ടുണ്ട്.