ഇന്ത്യൻ സൂപ്പർ ലീഗിന്റെ അടുത്ത സീസൺ മുന്നോടിയായി ഐഎസ്എൽ ട്രാൻസ്ഫർ മാർക്കറ്റിലെ ആദ്യ വിദേശ സൈനിങ് വരാൻ പോവുകയാണ്. ഈസ്റ്റ് ബംഗാളാണ് ഒരുക്കങ്ങൾ വേഗത്തിൽ തന്നെ നടത്തുന്നത്.
ലഭിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ഈസ്റ്റ് ബംഗാൾ ബ്രസീലിയൻ മധ്യനിര താരം മിഗ്വേൽ ഡമാസ്കീനോയെ സ്വന്തമാക്കാനുള്ള നീക്കങ്ങളിലാണ്. ഈയൊരു ട്രാൻസ്ഫർ നീക്കം നിലവിൽ അവസാന ഘട്ട ചർച്ചകളിലാണ്. പ്രശസ്ത സ്പോർട്സ് മാധ്യമ പ്രവർത്തകനായ സോഹൻ പോഡ്ഡറാണ് ഈയൊരു കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
താരം നിലവിൽ കളിക്കുന്നത് ബംഗ്ലാദേശ് ക്ലബ്ബായ ബശുന്ധര കിങ്സിന് വേണ്ടിയാണ്. ബശുന്ധര കിങ്സിന്റെ ക്യാപ്റ്റൻ കൂടിയാണ് മിഗ്വേൽ. 4.8 കോടിയാണ് താരത്തിന്റെ മാർക്കറ്റ് വാല്യൂ.
ഈ സീസണിൽ താരം ഒമ്പത് മത്സരങ്ങളിൽ നിന്ന് അഞ്ച് ഗോളും ആറ് അസ്സിസ്റ്റും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ താരം നിലവിൽ ഗംഭീര ഫോമിലാണ്. എന്തിരുന്നാലും ഈയൊരു നീക്കവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്ത് വരുന്നതാണ്.