ഐഎസ്എല്ലിൽ മികച്ച സൈനിംഗുകൾ നടത്തുന്നതിൽ എന്നും മുന്നിൽ നിൽക്കുന്ന ടീമാണ് മോഹൻ ബഗാൻ. അതവരുടെ പോയിന്റ് പട്ടികയിലും പ്രകടനത്തിലും കാണാൻ സാധിക്കുന്നുണ്ട്. ഇപ്പോഴിതാ പഞ്ചാബ് എഫ്സിയുടെ കൗമാര താരത്തിനായി നീക്കങ്ങൾ നടത്തുകയാണ് ബഗാൻ.

ലഭ്യമാകുന്ന റിപോർട്ടുകൾ അനുസരിച്ച് പഞ്ചാബ് എഫ്സിയുടെ പ്രാംവീർ സിംഗിനെ റാഞ്ചാൻ ബഗാൻ ശ്രമം നടത്തുന്നുവെന്നാണ്. എന്നാൽ ജനുവരിയിലായിരിക്കില്ല താരത്തെ റാഞ്ചുക, പകരം അടുത്ത സമ്മറിലേക്കാണ് താരത്തെ ബഗാൻ സ്വന്തമാക്കാൻ ഉദ്ദേശിക്കുന്നത്.

17 കാരനായ പ്രാംവീർ സിംഗ് പ്രതിരോധ നിരയിലെ കളിക്കാരനാണ്. പഞ്ചാബിന്റെ റിസേർവ് ടീമിൽ നിന്ന് സമീപകാലത്ത് പ്രൊമോഷൻ ലഭിച്ചാണ് താരം സീനിയർ ടീമിലെത്തുന്നത്.

സീനിയർ ടീമിനായി 3 മത്സരങ്ങളിൽ കളിച്ച താരം ഇതിനോടകം ശ്രദ്ധ നേടുകയും ചെയ്തിരുന്നു. വലിയ ഭാവി കണക്കാക്കുന്ന താരം എന്ന നിലയിലാണ് ബഗാൻ താരത്തെ സ്വന്തമാക്കാൻ ഒരുങ്ങുന്നത്.

മോഹൻ ബഗാനെതിരെയുള്ള മത്സരത്തിലാണ് താരം പഞ്ചാബിനെ വേണ്ടി ഈ സീസണിൽ അരങ്ങേറിയത്. അരങ്ങേറ്റ മത്സരത്തിൽ തന്നെ മികച്ച പ്രകടനം താരം കാഴ്ച്ച വെച്ചിരുന്നു.