CricketIndian Premier LeagueSports

PBKSനെതിരെയുള്ള മത്സരത്തിൽ എംഎസ് ധോണിയുടെ ക്യാച്ചെടുത്ത് ജഡേജ; ശേഷം ആഘോഷവും, വീഡിയോ ഇതാ…

ഒരു തവണയും കൂടി CSK യുടെ ഹോം ഗ്രൗണ്ടായ ചെപ്പോക്ക് സ്റ്റേഡിയത്തിനെ ഇളക്കി മറിച്ചിരിക്കുകയാണ് ക്യാപറ്റൻ എംഎസ് ധോണി. പഞ്ചാബിനെതിരെയുള്ള മത്സരത്തിൽ താരം ഒരു കൂറ്റൻ സിക്സർ നേടിയിരിക്കുകയാണ്. എന്നാൽ ഏറ്റവും രസകരമെന്താണ് വെച്ചാൽ ഈയൊരു സിക്സർ ക്യാച്ചെടുത്തത് CSK ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയാണ്.

എംഎസ് ധോണി അടിച്ച സിക്സർ ചെന്നൈ ടീമിന്റെ ഡ്രസ്സിംഗ് റൂമിന്റെ സമീപത്തിലേക്കാണ് പോയത്. ഇത് കണ്ട് മുന്നോട്ട് വന്ന് ബൗണ്ടറി ലൈനിന്റെ പുറത്ത് നിന്ന് ക്യാച്ചെടുത്തപ്പോൾ അപൂർവവും ഹൃദയസ്പർശിയായതുമായ ഒരു നിമിഷമാണ്  നമ്മൾക്ക്ക് കാണാൻ കഴിഞ്ഞത്.

18.2ആം ഓവറിൽ ചഹൽ എറിഞ്ഞ പന്തിനെയാണ് ധോണി സിക്സ് അടിച്ചതത്തും ഇത്തരം രസകരമായ നിമിഷം അരങ്ങേറിയതും. എന്നാൽ അധിക നേരം ഈയൊരു ആഹ്ലാദം  നീണ്ട് നിന്നില്ല. കാരണം അടുത്ത പന്തിൽ തന്നെ ധോണി ഔട്ടാവുകയും ചെയ്തു. വീഡിയോ ഇതാ…

നിലവിൽ ഈയൊരു വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാണ്. ധോണി-ജഡേജ തമ്മിലുള്ള സൗഹൃദവും കളിയും ആരാധകർക്ക് വളരെ ഇഷ്ടപ്പെട്ടു തന്നെ പറയാം. എന്തിരുന്നാലും മത്സരത്തിൽ നാല് പന്തിൽ 11 റൺസ് നേടാൻ മാത്രമേ ധോണിക്ക് സാധിച്ചുള്ളു.