കേരളാ ബ്ലാസ്റ്റേഴ്സിന്റെ സീനിയർ ടീമിനോടപ്പം പരിശീലന സെക്ഷനിൽ ചേർന്ന് യുവ പ്രതിരോധ താരം വിവാൻ സർതോഷ്ടിമാനേഷ്. സാധാരണ ഗതിയിൽ കരാർ നൽകിയ താരങ്ങൾക്കാണ് ബ്ലാസ്റ്റേഴ്‌സ് സീനിയർ ടീമിനോടപ്പം പരിശീലനത്തിന് അനുമതി നൽകുന്നത്. അതിനാൽ വിവാൻ ബ്ലാസ്റ്റേഴ്സിൽ കരാറൊപ്പിട്ടതായി ഇതിൽ നിന്ന് മനസിലാക്കാം.
ബ്ലാസ്റ്റേഴ്സിൽ ഒരു വിദേശ- ഇന്ത്യൻ സെന്റർ ബാക്ക് ട്രയൽസിലാണെന്നും സൈനിങ് ഉടൻ ഉണ്ടാവുമെന്നും നേരത്തെ മാർക്കസ് മെർഗുല്ലോ റിപ്പോർട്ട് ചെയ്‌തിരുന്നു.ആ സമയത്ത് ബ്ലാസ്റ്റേഴ്സിൽ ട്രയല്സിലുണ്ടായിരുന്ന വിദേശത്ത് കളിച്ച ഇന്ത്യൻ താരം വിവാൻ മാത്രമായിരുന്നു.
മുംബൈയിൽ ജനിച്ച വിവാൻ മുംബൈ സ്റ്റേറ്റ് ലീഗിൽ മത്സരിക്കുന്ന കെങ്ക്രെ എഫ്സിയുടെ താരമാണ്. ഇതിന് മുമ്പ് താരം സ്പൈനിലെ അമേച്ചർ ക്ലബ്ബുകളിൽ ഒന്നായ ടോർട്ടോസ ഇബ്രെ എന്ന ക്ലബ്ബിന്റെ ബി ടീമിനായി കളിച്ചിട്ടുണ്ട്. 1000 ലധികം മിനുട്ടുകളാലാണ് താരം ടോർട്ടോസ ഇബ്രെയ്ക്കായി കളിച്ചത്.
അമേച്ചർ ഫുട്ബോൾ താരമായ വിവാന്റ ഏറ്റവും വലിയ ലക്ഷ്യങ്ങളിൽ ഒന്നാണ് ഒരു പ്രൊഫഷണൽ ഫുട്ബാൾ താരമായി മാറുക എന്നത്. അതിന്റെ അടിസ്ഥാനത്തിലാണ് താരം ബ്ലാസ്റ്റേഴ്സിന്റെ ട്രയൽസിൽ ഭാഗമായത്.
നിലവിൽ ബ്ലാസ്റ്റേഴ്‌സ് കരാർ നൽകിയതോടെ ഒരു പ്രൊഫഷണൽ ഫുട്ബോൾ താരം എന്ന സ്വപ്നത്തിന്റെ അടുത്തെത്തിയിരിക്കുകയാണ് വിവാൻ. ഭാവിയിൽ ബ്ലാസ്റ്റേഴ്സിനൊപ്പം ഈ യുവതാരത്തെ നമ്മുക്ക് കാണാനാവും.