FootballTransfer News

മലയാളി താരം ബ്ലാസ്റ്റേഴ്‌സിലേക്കില്ല; പകരക്കാരനായി വരും വിചാരിച്ച താരം കരാർ പുതുക്കി

ഇന്ത്യൻ സൂപ്പർ ലീഗ് നിലവിൽ ഒട്ടേറെ പ്രതിസന്ധികളിലൂടെയാണ് കടന്നു പോവുന്നതെങ്കിലും, എല്ലാ ഐഎസ്എൽ ക്ലബ്ബുകളും ട്രാൻസ്ഫർ വിൻഡോയിൽ താങ്ങളുടെ ടീം ശക്തമാക്കാനുള്ള ശ്രമങ്ങളിലാണ്. ഇതുമായി ബന്ധപ്പെട്ട് ഒട്ടേറെ അഭ്യൂഹങ്ങളാണ് സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നത്.

ഏറ്റവും പുതിയ അപ്ഡേറ്റ് പ്രകാരം സീസൺ മുന്നോടിയായി നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് മലയാളി താരം ജിതിൻ എംഎസിന്റെ കരാർ പുതുക്കിയിരിക്കുകയാണ്. ക്ലബ്‌ തന്നെയാണ് ഈയൊരു കാര്യം ആരാധകരെ അറിയിച്ചത്.

നേരത്തെ താരം നോർത്ത് ഈസ്റ്റ്‌ വിടുമെന്ന് ഒട്ടേറെ അഭ്യൂഹങ്ങളുണ്ടായിരുന്നു. കഴിഞ്ഞ വിന്റർ ട്രാൻസ്ഫർ വിൻഡോയിൽ രാഹുൽ കെപിക്ക് പകരക്കാരനായി ബ്ലാസ്റ്റേഴ്‌സ് സ്വന്തമാക്കാൻ ശ്രമിക്കുന്നത് ജിതിനെയും ബിപിൻ സിംഗിനെയുമാണെന്ന് മലയാള മനോരമ റിപ്പോർട്ട് ചെയ്തിരുന്നു.

ഇതിന് പിന്നാലെയാണ് ഇപ്പോൾ ജിതിൻ എംഎസിന്റെ കരാർ നോർത്ത് ഈസ്റ്റ്‌ യുണൈറ്റഡ് പുതുക്കുന്നത്. കഴിഞ്ഞ സീസണിൽ നോർത്ത് ഈസ്റ്റിനായി ഗംഭീര പ്രകടനം തന്നെയാണ് ജിതിൻ കാഴ്ച്ചവെച്ചത്. 23 മത്സരങ്ങൾ നിന്ന് രണ്ട് ഗോളും അഞ്ച് അസ്സിസ്റ്റുമാണ് താരം നേടിയത്.